യുവതിയുടെ നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പത്തു ലക്ഷം ആവശ്യപ്പെട്ട കേസ്; യുവാവ് പിടിയിൽ

യുവതിയുടെ നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പത്തു ലക്ഷം ആവശ്യപ്പെട്ട കേസിൽ വിദേശത്തായിരുന്ന യുവാവിനെ പിടികൂടി പൊലീസ്. കോഴിക്കോട്, കൈതപ്പൊയില്‍, ചീരത്തടത്തില്‍ വീട്ടില്‍ ആഷിക്ക് (29)നെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ മേപ്പാടി പോലീസ് പിടികൂടിയത്. ഇയാൾക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം, ഇയാൾ എത്തിയ വിവരം എയർപോർട്ട് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. മേപ്പാടി സ്വദേശിനിയുടെ പരാതി പ്രകാരമാണ് നടപടി.

ALSO READ: ജീത്തു ജോസഫും ബേസിൽ ജോസഫും ഒന്നിക്കുന്ന ‘നുണക്കുഴി’യുടെ ടീസർ പുറത്തിറങ്ങി

2022 ജൂണിലാണ് യുവതിയുടെ പിതാവിന്റെയും കുടുംബ സുഹൃത്തിന്റെയും നമ്പറിലേക്ക് ആഷിക്ക് വാട്‌സ്ആപ്പ് വഴി നഗ്ന ഫോട്ടോ അയച്ചുകൊടുക്കുകയും പത്ത് ലക്ഷം രൂപ അയച്ചുകൊടുത്തില്ലെങ്കില്‍ ഇന്റര്‍നെറ്റ് വഴി ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ കെ.എസ്. അജേഷിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരവിന്ദാക്ഷൻ, ഷമീർ, ചന്ദ്രകുമാർ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.

ALSO READ: ‘മാലിന്യ പ്രശ്നത്തിൽ സർക്കാർ നടപടികൾ കൂടുതൽ കർശനമാക്കി’: മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News