യുവാക്കളെ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി; യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു എന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ബ്രൈറ്റ് കുര്യനെതിരെ കേസ്.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

ALSO READ: ‘സമസ്തയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യരായ നേതൃത്വമുണ്ട്’: ലീഗ് നേതാക്കള്‍ക്കെതിരെ എസ്‌കെഎസ്എസ്എഫ്

വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമണത്തില്‍ കലാശിച്ചത്. കോട്ടയം സ്വദേശികളായ യുവാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബ്രൈറ്റ് കുര്യന്‍, പിതാവ് കെപി കുര്യന്‍, കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ എന്നിവരെ പ്രതിചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News