പത്താം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവം; കൊലക്കുറ്റത്തിന് കേസെടുത്തു; പ്രതി ദിവസങ്ങള്‍ക്ക് മുന്‍പേ കൊലപാതകം ആസൂത്രണം ചെയ്തു

പത്താം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. കാട്ടാക്കട പൂവച്ചലിൽ ആയിരുന്നു സംഭവം. വാഹനമോടിച്ച പ്രിയരഞ്ജനെ പ്രതിയാക്കിയാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാനിയമം 302ആം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

ALSO READ:ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചുകൊണ്ടുള്ള നിയമം ഉടൻ പ്രാബല്യത്തിൽ

കഴിഞ്ഞ 31 നാണ് ആദിശേഖർ വാഹനമിടിച്ച് മരിച്ചത്. പ്രതി ദിവസങ്ങൾക്ക് മുൻപേ ആസൂത്രണം ആരംഭിച്ചുവെന്നും കൊലപാതകം നടത്തിയ സ്ഥലത്ത് പല ദിവസമെത്തി പ്രതി നിരീക്ഷിച്ചുവെന്നും ആദിശേഖറിന്റെ ചെറിയച്ഛൻ അജന്തകുമാർ പറഞ്ഞു.

മാതാപിതാപിതാക്കളുടെ മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ നരഹത്യക്കാണ് കേസ് എടുത്തിരുന്നത്. സി സി ടി വി ദൃശ്യം പുറത്തു വന്നതോടെ പൊലീസ് നരഹത്യക്ക് കേസെടുക്കുകയായിരുന്നു.നാല് സംഘമായി തിരിഞ്ഞ് അന്വേഷണം നടക്കുന്നത്.

ALSO READ:മണിപ്പൂരില്‍ വീണ്ടും കലാപം; 3 പേര്‍ കൊല്ലപ്പെട്ടു

പ്രതി പ്രിയര‍ഞ്ജൻ, കേരളം കടന്ന് പോയിട്ടുണ്ടാകില്ലെന്നാണ് പൊലീസ് നിഗമനം. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ ഓണം പ്രമാണിച്ചാണ് നാട്ടിൽ വന്നതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ക്ഷേത്ര മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തത് തന്നെയാണ് പ്രകോപന കാരണം എന്നാണ് കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News