വിദ്യാര്‍ത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മൂവാറ്റുപുഴ നിര്‍മ്മല കോളേജ് വിദ്യാര്‍ത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂര്‍ കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടില്‍ ആന്‍സണ്‍ റോയ് (23) യെയാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൂവാറ്റുപുഴ, വാഴക്കുളം എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന് നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും പ്രതിയാണ് ഇയാള്‍.

Also Read: അഭിമുഖത്തിനിടെ ക്യാമറക്ക് മുന്നിൽ എത്തിയ യുവാവിനെ തല്ലി; ഒടുവിൽ പ്രതികരണവുമായി മോഹൻലാൽ ചിത്രത്തിലെ നടി

2020ല്‍ മൂവാറ്റുപുഴ ചിറപ്പടി ആനിക്കാട് ഭാഗത്ത് ഇയാളും കൂട്ടാളികളും മയക്ക് മരുന്ന് ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും, 2022 ല്‍ വാഴക്കുളം മഞ്ഞള്ളൂര്‍ ഭാഗത്തുള്ള ബാറിലെ ജീവനക്കാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞ ജൂലായ് അവസാനം അമിത വേഗതയിലും, അശ്രദ്ധമായും ലൈസന്‍സില്ലാതെ ബൈക്ക് ഓടിച്ച് വന്ന് മൂവാറ്റുപുഴ നിര്‍മ്മല കോളേജിന് മുമ്പില്‍ വച്ച് വിദ്യാര്‍ത്ഥിനികളായ നമിതയേയും, മറ്റൊരു ആളെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതില്‍ നമിത കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. ഇതിന് മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായി മൂവാറ്റുപുഴ സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ് വരികെയാണ് കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News