പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; അന്വേഷണം ശക്തമാക്കി പൊലീസ്

പൂവച്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പിടികൂടാന്‍ അന്വേഷണം ശക്തമാക്കി. പൊലീസ് നാല് സംഘമായി തിരിഞ്ഞാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഒളിവിലുള്ള പൂവച്ചല്‍ ഭൂമികയില്‍ പ്രിയരഞ്ജനെ (51) ഉടന്‍ പിടികൂടുമെന്നും ഇയാള്‍ സംസ്ഥാനം വിടാന്‍ സാധ്യതയില്ലെന്നും കാട്ടാക്കട ഡിവൈഎസ്പി വി ഷിബു പറഞ്ഞു.

ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അരുണ്‍കുമാറിന്റെ മകന്‍ ആദിശേഖറിനെ (14) കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം ആസൂത്രിത കൊലപാതകമാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ‘ക്ഷേത്ര മതിലില്‍ മൂത്രം ഒഴിക്കുന്നത് ശരിയാണോ’ എന്ന ആദിയുടെ ചോദ്യമാണ് വൈരാ?ഗ്യത്തിന് കാരണം. കഴിഞ്ഞ 30ന് വൈകിട്ട് അഞ്ചോടെയാണ് പ്രിയരഞ്ജന്‍ കാറിലെത്തിയത്.

Also Read: നൈപുണ്യ വികസന പദ്ധതി അഴിമതി; എന്‍. ചന്ദ്രബാബു നായിഡു റിമാന്‍ഡില്‍

ആദിശേഖര്‍ ക്ഷേത്ര ഗ്രൗണ്ടില്‍നിന്ന് കളി കഴിഞ്ഞ് സൈക്കിളില്‍ മടങ്ങുമ്പോള്‍ പ്രയരഞ്ജന്‍ കാറിടിച്ചുവീഴ്ത്തി ദേഹത്ത് കാര്‍ കയറ്റിയിറക്കി അതിവേഗം പാഞ്ഞ് പോകുകയായിരുന്നു.പ്രിയരഞ്ജന്‍ സ്ഥിരം മദ്യപാനിയാണെന്നും സംഭവം നടക്കുന്ന സമയത്തും മദ്യപിച്ചിരുന്നതായും പൊലീസ് പറയുന്നു. ആദിശേഖറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വീട്ടുകാര്‍ സംശയം ഉന്നയിച്ചതോടെയാണ് അപകട മരണമായി ആദ്യം രജിസ്റ്റര്‍ ചെയ്ത കേസിന്റെ ചുരുളഴിഞ്ഞത്. കാട്ടാക്കട ചിന്മയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ആദിശേഖര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News