തെലങ്കാനയില്‍ ക്യാഷ് ഹണ്ടിന്റെ ഭാഗമായി ഇരുപതിനായിരം രൂപ കുട്ടിക്കാട്ടിലേക്കെറിഞ്ഞ് വൈറലാവാന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയില്‍. മല്‍കാജ്ഗിരി ജില്ലയിലെ മേഡ്ചലിലുള്ള ദേശീയപാതയില്‍ ഇതുമായി ബന്ധപ്പെട്ട റീലാണ് ആങ്കര്‍ ചന്ദു എന്ന യൂട്യൂബര്‍ ചിത്രീകരിച്ചത്. ഇതില്‍ പണം കുട്ടിക്കാട്ടിലേക്കെറിഞ്ഞിട്ട് അത് വീണ്ടെടുക്കാന്‍ ഫോളോവേഴ്‌സിനോട് ആവശ്യപ്പെടുന്നതാണ് കാണിക്കുന്നത്.
ALSO READ: സിറിയയില്‍ ഒരു ലക്ഷം മൃതദേഹങ്ങളുടെ ശവപ്പറമ്പ്; കരളലിയിപ്പിക്കും ഈ കാഴ്ച!
നിര്‍ത്താന്‍ അനുമതിയില്ലാതെ ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്ന ഹൈദരാബാദ് ഔട്ടര്‍ റിങ് റോഡിലായിരുന്നു ചന്ദുവിന്റെ ക്യാഷ് ഹണ്ട്. റീല്‍ പേജില്‍ അപ്പ്‌ലോഡ് ചെയ്തതിന് പിന്നാലെ അത് വൈറവലാവുകയും പണം കണ്ടെത്താനുള്ള ആവേശത്തിലുമായി ഫോളോവേഴ്‌സ്. പക്ഷേ അക്കിടി പറ്റിയത് ആളുകള്‍ ഇടതടവില്ലാതെ വാഹനം പോകുന്ന റോഡില്‍ സ്വന്തം വണ്ടികള്‍ നിര്‍ത്തി ക്യാഷ് തിരയാന്‍ ആരംഭിച്ചതോടെയാണ്.
ALSO READ: അംബേദ്കറിനെതിരായ പരാമർശം; രാജ്യതലസ്ഥാനത്ത് പ്രതിഷേധാഗ്നി തീർത്ത് ഇന്ത്യാമുന്നണി
ഇതോടെ എക്‌സ്പ്രസ് വേയില്‍ ഗതാഗതകുരുക്കുണ്ടായി. പിറകേ ഇതിന് പിന്നിലെ കാരണം പൊലീസിനും വ്യക്തമായി. ഇന്‍സ്റ്റാഗ്രാം ഐ.ഡി.കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തില്‍ ഹൈദരാബാദ് സ്വദേശി ഭാനു ചന്ദറാണ് ആങ്കര്‍ ചന്തുവെന്നു വ്യക്തമായതോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗതാഗത തടസമുണ്ടാക്കിയതിനും പൊതുശല്യത്തിനും ജീവനു ഭീഷണിയാകുന്ന തരത്തില്‍ പെരുമാറിയതിനുമാണ് ഗാഡ്‌കേശ്വര്‍ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here