പ്രവർത്തനമില്ലാത്ത കാഷ്യു ഫാക്ടറികളിലെ തൊഴിലാളികൾക്ക്‌ ഓണക്കാലത്ത്‌ എക്‌സ്‌ഗ്രേഷ്യ അനുവദിച്ചു

grant

പ്രവർത്തനമില്ലാത്ത കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക്‌ ഓണക്കാലത്ത്‌ 2000 രൂപ വീതം എക്‌സ്‌ഗ്രേഷ്യ അനുവദിച്ചു. അരി വിതരണത്തിനായി തൊഴിലാളിക്ക്‌ 250 രൂപ വീതവും അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 3.30 കോടി രൂപയാണ്‌ ലഭ്യമാക്കിയത്‌. ഓരോ തൊഴിലാളിക്കും ഓണക്കാലത്ത്‌ സർക്കാരിൽനിന്ന്‌ 2250 രൂപയുടെ സഹായം ഉറപ്പായി. ഒരു വർഷത്തിൽ ഏറെയായി പ്രവർത്തനമില്ലാത്ത 398 ഫാക്ടറികളിലെ 14,647 തൊഴിലാളികൾക്കാണ്‌ സർക്കാർ സഹായം ലഭിക്കുന്നത്‌.

ALSO READ: വയനാടിന് കൈത്താങ്ങ്; കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് 10 ലക്ഷം സിഎംഡിആർഎഫിലേക്ക് സംഭാവന നൽകി

അതേസമയം സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ്‌ വിതരണത്തിനായുള്ള നടപടികൾ പൂർത്തിയായെന്ന് മന്ത്രി ജിആർ അനിൽ അറിയിച്ചു. സെപ്‌തംബർ ആദ്യവാരം കിറ്റ് വിതരണത്തിനായുള്ള ക്രമീകരണം ഒരുക്കും. അഞ്ചാം തീയതി മുതൽ എല്ലാ ജില്ലകളിലും ഓണ ചന്തകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

മഞ്ഞക്കാർഡുകാർ, ക്ഷേമ സ്ഥാപനങ്ങളിലുള്ളവർ, വയനാട്‌ ഉരുൾപൊട്ടൽ ദുരന്തബാധിതപ്രദേശത്തെ റേഷൻ കാർഡുടമകൾ എന്നിവർക്ക്‌ സൗജന്യമായി ഓണക്കിറ്റ് നൽകാനാണ് സംസ്ഥാന സർക്കാറിന്റെ തീരുമാനം. കിറ്റ്‌ വിതരണത്തിനായുള്ള എല്ലാ നടപടികളും പൂർത്തിയായെന്നും സെപ്‌തംബർ ആദ്യവാരം കിറ്റ് വിതരണത്തിനായുള്ള ക്രമീകരണം ഒരുക്കുമെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു.

ALSO READ: പിണറായി എജ്യുക്കേഷൻ ഹബ്ബിന് മുഖ്യമന്ത്രി ശിലയിട്ടു; 285 കോടിയിൽ പൂർത്തിയാവുന്നത് ലോകോത്തര നിലവാരം പുലർത്തുന്ന നവകേരളം വാർത്തെടുക്കാനുള്ള ചുവടുവയ്പ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News