കശുവണ്ടിപ്പരിപ്പിന്റെ രുചിയും ഗുണവും രുചിച്ചറിയാം; പുതിയ നീക്കവുമായി കാഷ്യു കോര്‍പറേഷന്‍

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന മത്സരാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കശുവണ്ടി പരിപ്പിന്റെ രുചിയും ഗുണവും രുചിച്ചറിയാന്‍ കാഷ്യു സൂപ്പും വിറ്റയും വിപണന ഔട്ട്‌ലെറ്റില്‍ ലഭ്യമാക്കി കാഷ്യു കോര്‍പറേഷന്‍.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായിട്ടാണ് ഔട്ട്ലെറ്റുകളില്‍ വില്‍പ്പന ആരംഭിച്ചത്. ചിന്നക്കട ബസ് ബേയിലും പ്രധാന വേദിയായ ആശ്രാമം മൈതാനത്തുമാണ് ഔട്ട്ലെറ്റുകള്‍ ചൊവ്വാഴ്ച പ്രവര്‍ത്തനം ആരംഭിച്ചത്.കശുവണ്ടി പരിപ്പില്‍ നിന്നും ഉല്പാദിപ്പിക്കുന്ന പോഷക സമൃദ്ധവും കൊളസ്‌ട്രോള്‍ രഹിതവുമായ കാഷ്യു സൂപ്പ് ഗ്ലാസ് ഒന്നിന് 10 രൂപ, വാനില, ചോക്ലേറ്റ്, ഏലക്ക, പിസ്ത എന്നി വിവിധ ഫ്‌ലേവറുകളില്‍ ലഭിക്കുന്ന കാഷ്യു വിറ്റയ്ക്ക് ഗ്ലാസ് ഒന്നിന് 30 രൂപ എന്നിങ്ങനെയാണ് വില.

Also Read : തൃപ്പൂണിത്തുറയുടെ ഹൃദയം കീഴടക്കി നവകേരള സദസ്, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേറ്റ് ജനങ്ങൾ; ചിത്രങ്ങൾ കാണാം

ഔട്ട്‌ലെറ്റില്‍ കശുവണ്ടിപ്പരിപ്പും മൂല്യവര്‍ധിത ഉത്പന്നങ്ങളും 25 ശതമാനം ഡിസ്‌കൗണ്ടില്‍ ലഭിക്കും. ചിന്നക്കട ബസ് ബേ വിപണന കേന്ദ്രത്തില്‍ പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി കോര്‍പ്പറേഷന്‍ ഫാക്ടറി ജീവനക്കാര്‍ക്ക് സൂപ്പ് നല്‍കി വിപണന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എസ് ജയമോഹന്‍, ബോര്‍ഡ് അംഗങ്ങളായ ജി ബാബു, സജി ഡി ആനന്ദ്, കൊമേഷ്യല്‍ മാനേജര്‍ ഷാജി. വി എന്നിവരും പങ്കെടുത്തു. ജനുവരി 8 വരെ വിപണന മേള തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News