പി വി ശ്രീനിജിന്‍ എം എല്‍ എ യ്‌ക്കെതിരെ അധിക്ഷേപം. ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെതിരെ പരാതി. എം എല്‍ എയെ മോശം ഭാഷയില്‍ അപകീര്‍ത്തിപ്പെടുത്തിയെന്നു ജാതീയമായി അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു. സാബു ജേക്കബിനെതിരെ പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
Also Read: രാജ്യത്ത് റബ്ബറിന് രണ്ട് വില നിശ്ചയിച്ച് റബർ ബോർഡ്
ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബിന്റെ ഈ പ്രസംഗമാണ് പരാതിക്ക് ആധാരമായത്. പി വി ശ്രീനിജിന്‍ എം എല്‍ എയെ ജാതീയമായി അധിക്ഷേപിക്കുകയും മോശം ഭാഷയില്‍ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്ന് കാണിച്ച് പുത്തന്‍കുരിശ് സ്വദേശിനി ശ്രുതി ശ്രീനിവാസാണ് പൊലീസില്‍ പരാതി നല്‍കിയത്. ശ്രിനിജിന്‍ എം എല്‍ എ പട്ടികജാതിക്കാരനാണ് എന്നറിഞ്ഞുകൊണ്ടുള്ള ജാതീയ അധിക്ഷേപമാണിതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
സാബുവിന്റെ പരാമര്‍ശങ്ങള്‍ താനുള്‍പ്പടുന്ന പട്ടികജാതി വിഭാഗത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണന്നും അതിനാല്‍ സാബു ജേക്കബിനെതിരെ പട്ടികജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും പുത്തന്‍കുരിശ് ഡി വൈ എസ് പിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.മറ്റൊരു വേദിയില്‍ചവ്വ് സാബു ജേക്കബ് ജാതി അധിക്ഷേപം നടത്തിയതായി ചൂണ്ടിക്കാട്ടി നേരത്തെ പി വി ശ്രീനിജിന്‍ എം എല്‍ എ പരാതി നല്‍കിയിരുന്നു.എം എല്‍ എയുടെ പരാതിയില്‍ സാബു ജേക്കബിനെതിരെ പുത്തന്‍കുരിശ് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here