ജാതി അധിക്ഷേപം; കോൺഗ്രസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറസ്റ്റിൽ

ARREST

ജാതി അധിക്ഷേപം നടത്തിയതിൽ കോൺഗ്രസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറസ്റ്റിൽ. തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് വൈസ് ശ്രീകണ്ഠനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ജാതി അധിക്ഷേപം നടത്തിയതാണ് കേസ്. വൈസ് പ്രസിഡന്റ് ജാതി പറഞ്ഞ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി എൽ.സിന്ധുവിൻ്റെ പരാതിയിലാണ് പൊലിസ് നടപടി.

Also read: കെ എസ് ആർ ടി സി ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അതേസമയം, വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കൂര്‍ ജാമ്യാപേക്ഷയുമായി കോണ്‍ഗ്രസ് നേതാവ് കെ കെ ഗോപിനാഥന്‍ ഹൈക്കോടതിയെ സമീപിച്ചു. എന്‍.എം. വിജയനും മകനും ജീവനൊടുക്കിയതില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ പ്രതിയാണ്. എം എല്‍ എയ്‌ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി. എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെ പ്രതിചേര്‍ത്ത് എഫ് ഐ ആര്‍ പൊലീസ് ബത്തേരി കോടതിയില്‍ സമര്‍പ്പിച്ചു.

Also read: എന്‍ എം വിജയന്റെ ആത്മഹത്യ; നേതാക്കള്‍ മൂലം സാമ്പത്തിക ബാധ്യതയുണ്ടായെങ്കില്‍ പാര്‍ട്ടിക്കും ഉത്തരവാദിത്തമുണ്ട്: വി ഡി സതീശന്‍

അസ്വഭാവിക മരണത്തിന് എടുത്ത കേസിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രേരണാക്കുറ്റം കേസിലുള്‍പ്പെടുത്തിയത്. മരണത്തിന് ഉത്തരവാദികളായവരുടെ പേരുകള്‍ എന്‍.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News