എറണാകുളം വടക്കന്‍ പറവൂരില്‍ ക്ഷേത്രം ശാന്തിക്കാരനെ വിശ്വാസികളുടെ സാന്നിധ്യത്തില്‍ ജാതീയ അധിക്ഷേപം നടത്തിയതായി പരാതി. തത്തപ്പിള്ളി ശ്രീദുര്‍ഗാദേവി ക്ഷേത്രത്തിലെ താല്‍ക്കാലിക ശാന്തിക്കാരനായ പിആര്‍ വിഷ്ണുവിനെയാണ് ക്ഷേത്രത്തിൽ എത്തിയ ജയേഷ് എന്നയാള്‍ ജാതി ചോദിച്ച് അപമാനിച്ചത്. സംഭവത്തില്‍ തത്തപ്പിള്ളി മഞ്ജിമ വീട്ടില്‍ കെഎസ് ജയേഷിനെതിരെ പറവൂര്‍ പൊലീസ് കേസെടുത്തു.
വഴിപാടിന്റെ പ്രസാദം വാങ്ങാനായി അടുത്തെത്തിയ ജയേഷ് വിഷ്ണുവിനോട് ആദ്യം ഏത് ജാതിയില്‍പ്പെട്ടയാളാണെന്ന് ചോദിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ആളാണെന്ന് വിഷ്ണു മറുപടി നല്‍കിയ ശേഷം ക്ഷേത്രത്തിലെ മറ്റൊരു ജീവനക്കാരനോട് വിഷ്ണുവിന്റെ ജാതി സംബന്ധിച്ച് ജയേഷ് മോശമായ ഭാഷയില്‍ സംസാരിച്ചതായി പറയുന്നു. പൂജ നടത്തുന്നത് ബ്രാഹ്മണനല്ലെങ്കില്‍ വഴിപാട് പ്രസാദം വാങ്ങാന്‍ എത്തില്ലെന്നും ജയേഷ് പറഞ്ഞു.
നിരവധി ഭക്തര്‍ ക്ഷേത്രത്തില്‍ ഉള്ള സമയത്തായിരുന്നു സംഭവം. ഇത് തന്നെ മാനസികമായി വിഷമിപ്പിച്ചതായും ജാതിപ്പേര് ചോദിച്ച് അപമാനിച്ചതായും കാണിച്ച് വിഷ്ണു പറവൂര്‍ പൊലീസില്‍ പിന്നീട് പരാതി നല്‍കി. ജാതി അധിക്ഷേപം നടത്തിയതിന് കെഎസ് ജയേഷിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം പോലീസ് കേസെടുത്തു. പറവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here