ആന്ധ്രയില്‍ ജാതി സെന്‍സസ് ഉടന്‍! ക്യാബിനറ്റ് അനുമതി നല്‍കി

ആന്ധ്രയില്‍ ജാതി സെന്‍സസ് നടത്താന്‍ അനുമതി നല്‍കി സംസ്ഥാന ക്യാബിനറ്റ്. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ, ഉപജീവന, ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. കൂടുതല്‍ വികസനം, സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം, സര്‍ക്കാര്‍ പദ്ധതികളിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനം എന്നിവയ്ക്കുള്ള സുപ്രധാന ഉപകരണമായി സെന്‍സസ് പ്രവര്‍ത്തിക്കും.

ALSO READ: തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പ്, കെഎസ്‌യു സ്ഥാനാര്‍ത്ഥിയുടെ ഹര്‍ജി ഹൈക്കോടതി മടക്കി

ദാരിദ്ര്യ നിര്‍മാര്‍ജനം, മാനവ വിഭവശേഷി വികസനം, വിവേചനവും അസമത്വവും കുറയ്ക്കല്‍ എന്നിവയില്‍ ഈ സെന്‍സസിന്റെ പ്രാധാന്യം മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി സംസാരിച്ചു. ഏറ്റവും ദുര്‍ബലരായ ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് യോഗ്യരായ ഒരു വ്യക്തിയും ഒഴിവാക്കപ്പെടുന്നില്ലെന്ന് ഈ വിവരശേഖരണത്തിലൂടെ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: ലോകവ്യാപകമായി പ്രതിരോധ വിഭാഗങ്ങള്‍ സ്ഥാപിക്കുമെന്ന് കരസേന മേധാവി

സംസ്ഥാനത്തുടനീളം തുല്യമായ വികസനം പ്രോത്സാഹിപ്പിക്കുന്നതില്‍ ജാതി സെന്‍സസിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി, ജാതി സെന്‍സസ് നടത്താനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയ മുഖ്യമന്ത്രിക്ക് ക്യാബിനറ്റ് നന്ദി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News