മന്ത്രി നേരിട്ട ജാതിവിവേചനം നവോത്ഥാന മൂല്യങ്ങളെ വെല്ലുവിളിക്കുന്നത് -ഐ.എൻ.എൽ

ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് പയ്യന്നൂരിലെ ഒരു ക്ഷേത്രത്തിൽ നേരിടേണ്ടിവന്ന ജാതിവിവേചനവും അവഹേളനവും കേരളത്തിന്റെ മനഃസാക്ഷിയെ നടുക്കുന്നതും നവോത്ഥാന-പുരോഗമന മൂല്യങ്ങളെ വെല്ലവിളിക്കുന്നതുമാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.

Also Read: ഇത്തരം വിഷക്കൂടുകൾ ശാന്തി നടത്തുന്ന അമ്പലത്തിൽ ഇനി ഞാൻ പോകില്ല: മന്ത്രി കെ രാധാകൃഷ്ണനെ പിന്തുണച്ച്‌ നടൻ സുബീഷ് സുധി

ഭരണഘടനാ പദവിയിലിരിക്കുന്ന ഒരു മന്ത്രിയോട് ഇമ്മട്ടിൽ ഐത്തം കൽപിക്കാൻ ജാതി ഹുങ്ക് കാട്ടിയ പൂജാരിമാർ സാധാരണക്കാരായ ദലിതരോടും താഴ്ന്ന ജാതിക്കാരോടും ഏത് വിധത്തിലാവും പെരുമാറുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഐത്താചരണം നിരോധിച്ച ഒരു ഭരണഘടനയെ സാക്ഷിനിർത്തിയാണ്, പുരോഗമന ഈടുവെപ്പുകളുടെ സകല വഴിവിളക്കുകളും തല്ലിക്കെടുത്തിക്കൊണ്ട് ഐത്തവും തൊട്ടുകൂടായ്മയും ഇപ്പോഴും കൊണ്ടുനടക്കുന്നത്. മന്ത്രിയോട് കാണിച്ച ഈ ധിക്കാരത്തെ ആചാരത്തിന്റെ പേരിൽ ന്യായീകരിക്കുന്നവർ ഐത്തത്തെയും തീണ്ടായ്മയെയും പ്രോൽസാഹിപ്പിക്കുന്നവരാണ്.

Also Read: പതിനൊന്നു വയസ്സുകാരി വില്‍പ്പനക്ക് എന്ന പോസ്റ്റിട്ട സംഭവം; നിര്‍ണായക വഴിതിരിവ്

ഇതുവരെ മനസ്സിൽ കൊണ്ടുനടന്ന കൊടിയ വേദന വൈകിയെങ്കിലും ജനങ്ങളോട് പങ്കുവെക്കാൻ മന്ത്രി കാണിച്ച സത്യസന്ധത ശ്ലാഘനീയമാണ്. ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സർക്കാർ മുന്നോട്ട്‌വരുമെന്ന് പ്രതീക്ഷിക്കാം. അതോടൊപ്പം, ഉത്തരേന്ത്യയെ സർവനാശത്തിലേക്ക് ആനയിക്കുന്ന ജാതിബോധവും തജ്ജന്യമായ ഉച്ചനീചത്വങ്ങളും ഇവിടെയും വ്യാപിക്കുന്നത് തടയാൻ ഫലപ്രദമായ ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ടെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News