സംവരണമല്ല, ജാതി വ്യവസ്ഥയാണ് രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വെല്ലുവിളി: പികെഎസ്

ജാതി വ്യവസ്ഥയാണ് എക്കാലത്തും ഇന്ത്യ രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ഉയർത്തുന്നതെന്നും ജാതി വ്യവസ്ഥ നിലനിൽക്കുന്നതിനാലാണ് ജാതിസംവരണം വേണ്ടി വരുന്നതെന്ന് പികെഎസ് സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ്. രാജ്യത്തിന്റെ അഖണ്ഡതക്ക് ജാതിസംവരണം വെല്ലുവിളി ഉയർത്തുന്നവെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ എൻഎസ്എസ് ബജറ്റ് സമ്മേളനത്തിൽ നടത്തിയ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജാതി സംവരണത്തിനന്ത്യം കുറിക്കുന്നതിനായി ശ്രേണി ബന്ധമായി പ്രവർത്തിക്കുന്ന ജാതി വ്യവസ്ഥ ഇല്ലാതാകേണ്ടതുണ്ട്. അതിന്‍റെ ആദ്യപടിയായി എൻഎസ്എസ് എന്ന ജാതി സംഘടനയെ പിരിച്ചുവിടാൻ സുകുമാരൻ നായർ തയ്യാറാകുമോ?

Also Read: രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുന്നതിനായി പൊരുതുകയെന്ന ചുമതലയില്‍ ഒരു വിട്ടുവീഴ്ചയുമില്ല: കെ രാധാകൃഷ്ണന്‍ എം പി

എനിക്ക് ഹിന്ദുവാകേണ്ട നായരായാല്‍ മതിയെന്നു തീരുമാനിച്ച് സമുദായ പ്രവർത്തനത്തിന് ഇറങ്ങിയ ആളാണ് ജി സുകുമാരൻ നായർ. ജാതി വിവേചനം അരക്കിട്ടുറപ്പിക്കുന്ന പണിയാണ് ജാതി സംഘടനകൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് .ജാതിവ്യവസ്ഥ നിലനിൽക്കുന്ന കാലത്തോളം ജാതി വിവേചനവും നിലനിൽക്കും.അതിനെ ആസ്പദമാക്കിയുള്ള സാമൂഹ്യ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ജാതി സംവരണം അനിവാര്യമാണ്. സ്വാതന്ത്ര്യം കിട്ടി ഏഴര പതിറ്റാണ്ട് പിന്നിടുമ്പോഴും ജാതി സംവരണം തുടരേണ്ടി വരുന്നത് അധികാരവും സമ്പത്തും സവർണ്ണ സമ്പന്ന വിഭാഗത്തിൻ്റെ കൈകളിലാണ്. ദളിത്-ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ക്കര്‍ഹതപ്പെട്ട വിഹിതം അവര്‍ക്കു വിട്ടു നല്കുന്നില്ല. അർഹതയുള്ളത് മാത്രമേ കൈവശമുള്ളതെങ്കിൽ സാമൂഹിക, സാമ്പത്തിക ,ജാതി സെന്‍സസിനെ എന്തിനാണ് സവര്‍ണ സംഘടനകൾ ഭയപ്പെടുന്നതും എതിർക്കുന്നതും?

Also Read: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; എറണാകുളത്ത് ഓറഞ്ച് അലർട്ടും 11 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

ജാതി സംവരണം നിലനിൽക്കുന്നത് വിദ്യാഭ്യാസ- തൊഴിൽ മേഖലകളിൽ യോഗ്യതയിൽ വെള്ളം ചേർക്കുമെന്ന് വിലപിക്കുമ്പോൾ എൻ എസ് എസിന്‍റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക നിയമങ്ങളിലും മാനേജ്മെൻറ് സീറ്റിലെ വിദ്യാർഥി പ്രവേശനത്തിലും അപേക്ഷകരുടെ യോഗ്യത മാത്രം മാനദണ്ഡമാക്കി നടത്താൻ എൻ എസ് എസ് തയ്യാറാവുമോ? സംവരണ ആനുകൂല്യം ഉള്ളവർക്കും നിശ്ചിത ജോലിക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിശ്ചിത യോഗ്യത വേണമെന്നും അതിൽ യാതൊരു ഇളവും ഇല്ലെന്നും ജി സുകുമാരൻനായർ ഓർക്കണം. മാത്രമല്ല, ഇ ഡബ്ല്യു എസ് ( മുന്നോക്ക സംവരണം) വന്നതോടെ സംവരണത്തിന് ആനുകൂല്യം ലഭ്യമാകാത്ത ഒരു ജനവിഭാഗവും ഇന്ന് ഇന്ത്യയിൽ ഇല്ലെന്നുള്ള യാഥാർത്ഥ്യം ഉൾക്കൊള്ളാനും സുകുമാരൻ നായർക്ക് കഴിയണമെന്ന് കെ സോമപ്രസാദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News