കോണ്‍ഗ്രസില്‍ കാസ്റ്റിംഗ് കൗച്ചെന്ന് തുറന്നു പറഞ്ഞു; സിമി റോസ്‌ബെല്‍ ജോണിനെതിരെ സൈബര്‍ ആക്രമണം

കോണ്‍ഗ്രസിനുള്ളിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞ എഐസിസി മുന്‍ അംഗം സിമി റോസ്‌ബെല്‍ ജോണിനെതിരെ സൈബര്‍ ആക്രമണം. കോണ്‍ഗ്രസ് അനുകൂല പ്രെഫൈലുകളില്‍ നിന്നാണ് ഇവര്‍ കടുത്ത സൈബര്‍ ആക്രമണം നേരിടുന്നത്. ഇത്തരം സൈബര്‍ ആക്രമണത്തെ നിയമപരമായി നേരിടുമെന്ന് സിമി റോസ്‌ബെല്‍ ജോണ്‍ പറഞ്ഞു

ALSO READ: ‘വിനോദസഞ്ചാര ലോകഭൂപടത്തിൽ കേരളത്തിന്റെ തിളക്കമേറ്റിയ വ്യക്തി…’; ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് ആശംസകളറിയിച്ച് മുഖ്യമന്ത്രി

സിനിമയിലേതിന് സമാനമായ കാസ്റ്റിങ് കൗച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കകത്തുമുണ്ടെന്ന് എഐസിസി മുന്‍ അംഗം സിമി റോസ് ബെല്‍ ജോണ്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകളില്‍ നിന്ന് കടുത്ത സൈബര്‍ ആക്രമമാണ് സിമി റോസ് ബെല്‍ നേരിടുന്നത്. സമൂഹ മാധ്യമത്തില്‍ മോശം വാക്കുകള്‍ ഉപയോഗിച്ചാണ് കോണ്‍ഗ്രസ് അണികള്‍ സൈബര്‍ ആക്രമണം അയിച്ചു വിടുന്നത്. ഇത്തരം സൈബര്‍ ആക്രമണം കൊണ്ട് തന്നെ തളര്‍ത്താന്‍ കഴിയില്ലെന്ന് സിമി റോസ്‌ബെല്‍ ജോണ്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു: ദില്ലിയിൽ 14-കാരൻ അറസ്റ്റിൽ

അപകീര്‍ത്തിപ്പെടുത്തുന്ന സൈഫ്രാക്രമത്തിനെതിരെ ഇവര്‍ പൊലീസില്‍ പരാതി നല്‍കി.കോണ്‍ഗ്രസില്‍ അവസരങ്ങള്‍ കിട്ടാന്‍ ചൂഷണത്തിന് നിന്നു കൊടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനടങ്ങുന്ന പവര്‍ ഗ്രൂപ്പാണ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നതെന്നുമാണ് സിമി റോസ്ബെല്‍ ജോണിന്റെ വെളിപ്പെടുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News