കാസ്റ്റിങ് കൗച്ച് ആരോപണം; ജൂനിയർ ആർട്ടിസ്റ്റിന്റെ മൊഴിയെടുത്തു

CASTING COUCH

കാസ്റ്റിങ് കൗച്ച് ആരോപണം ഉന്നയിച്ച ജൂനിയർ ആർട്ടിസ്റ്റ് അമൃതയുടെ മൊഴിയെടുത്തു. പ്രത്യേക അന്വേഷണ സംഘമാണ് കോഴിക്കോട് പേരാമ്പ്രയിലെ വീട്ടിലെത്തി മൊഴിയെടുത്തത്. അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറായാൽ നല്ല വേഷം നൽകാമെന്ന് പറഞ്ഞ്, ഷൈജു എന്ന നിർമാതാവ് തന്നെ സമീപിച്ചു എന്നായിരുന്നു ജൂനിയർ ആർട്ടിസ്റ്റിൻ്റെ വെളിപ്പെടുത്തൽ.

2023 ഫെബ്രുവരിയിലാണ് സംഭവം നടന്നതെന്നും പുറത്ത് പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നതായും മൊഴി രേഖപ്പെടുത്തിയ ശേഷം ഇവർ അറിയിച്ചു.

ALSO READ: വയനാടിനായി ഇരുപത് കോടി മാത്രമല്ല; മാതൃകാ പ്രവര്‍ത്തനങ്ങളുമായി വീണ്ടും കുടുംബശ്രീ

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ മലയാള സിനിമാ ലോകത്ത് വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടത്. യുവനടിയുടെ ഗുരുതരമായ ലൈംഗിക ആരോപണത്തെ തുടർന്നാണ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ദിഖ് രാജിവെച്ചിരുന്നു. അമ്മ പ്രസിഡന്‍റ് മോഹൻലാലിന് സിദ്ദിഖ് രാജിക്കത്ത് അയച്ചത്.

സിദ്ദിഖിന്‍റെ രാജിക്ക് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് രഞ്ജിത്ത് രാജിവെച്ചു. കൂടുതൽ ആരോപണങ്ങൾ വന്നതോടെ ഇക്കാര്യം അന്വേഷിക്കാൻ സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News