ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടിന്റെ ആദ്യ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനുള്ള ഹര്‍ജികള്‍ കോടതി തള്ളുകയും പിന്നീട് മാറ്റുകയും ചെയ്ത സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. റിപ്പോര്‍ട്ട് ആരംഭിക്കുന്നത് the sky is full of mysteries എന്ന വാചകങ്ങളോടെയാണ്.
43 പേരാണ് കമ്മിറ്റിക്ക് മൊഴി നല്‍കിയത്. സാംസ്‌ക്കാരിക വകുപ്പിലെ വിവരാവകാശ ഓഫീസറാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ക്രിമിനലുകള്‍ സിനിമാലോകം നിയന്ത്രിക്കുന്നുവെന്നും അവസരം ലഭിക്കാന്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുന്നുവെന്ന മൊഴിയും റിപ്പോര്‍ട്ടിലുണ്ട്.
മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് വ്യാപകമാണ്. കാണുന്നത് പുറമെയുള്ള തിളക്കം മാത്രമാണ്. ആരെയും നിരോധിക്കാന്‍ ശക്തിയുള്ള സംഘടന. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം. സംവിധായകരും നിര്‍മ്മാതാക്കളും നിര്‍ബന്ധിക്കും. സഹകരിക്കുന്ന നടിമാര്‍ക്ക് കോഡ് പേരുകള്‍.
ഒരേ തൊഴിലെടുക്കുന്ന സ്ത്രീയെയും പുരുഷനെയും പരിഗണിച്ചാല്‍ അവിടെ സ്ത്രീയെ കുറഞ്ഞ മൂല്യമുള്ളയാളായി കണക്കാക്കുന്നു. 281-ാം പേജിലാണുള്ളത്. പലരെയും പഠനത്തിന് അയക്കേണ്ടതുണ്ട്. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here