രാത്രിയില്‍ തന്നെ ചായ കുടിക്കാന്‍ വിളിച്ച സ്ത്രീ ഇന്ന് സിനിമയിലെ പ്രമുഖയെന്ന് ബിജെപി എംപിയും നടനുമായ രവി കിഷന്‍

കരിയറിന്റെ തുടക്കത്തില്‍ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടനും ലോക്സഭാംഗവുമായ രവി കിഷന്‍. ഇപ്പോള്‍ സിനിമാ രംഗത്ത് പ്രശസ്തയായ ഒരു സ്ത്രീയാണ് തന്നെ സമീപിച്ചതെന്നും താരം വെളിപ്പെടുത്തി.

കാസ്റ്റിംഗ് കൗച്ച് സിനിമാരംഗത്ത് സാധാരണമാണ് തനിക്കും ഇങ്ങനെയൊരു അനുഭവമുണ്ടായിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നും എങ്ങനെയൊക്കെയോ രക്ഷപ്പെട്ടെന്നും ടെലിവിഷന്‍ ഷോയായ ‘ആപ് കി അദാലത്തി’ല്‍ രവി കിഷന്‍ പറഞ്ഞു.

കാസ്റ്റിംഗ് കൗച്ചുമായി സമീപിച്ച സ്ത്രീയുടെ പേര് തനിക്ക് പറയാന്‍ കഴിയില്ല. അവര്‍ ഇപ്പോള്‍ വന്‍തോക്കാണ്. ചായ കുടിക്കാന്‍ രാത്രി വരൂ എന്നാണ് അവര്‍ തന്നോട് പറഞ്ഞത്. സാധാരണ ആളുകള്‍ പകല്‍നേരത്താണ് ചായ കുടിക്കാറ്. അതുകൊണ്ടുതന്നെ എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്ക്‌  മനസിലായി. അത് കൊണ്ട് ആവശ്യം തള്ളിക്കളയുകയും ചെയ്തെന്ന് രവി കിഷന്‍ കൂട്ടിച്ചേര്‍ത്തു. ജോലിയെ ആത്മാര്‍ത്ഥമായി സമീപിക്കണമെന്ന് തന്റെപിതാവ് പഠിപ്പിച്ചിരുന്നു. കുറുക്കു വഴികളിലൂടെ ജോലി തരപ്പെടുത്താന്‍ എനിക്ക് ഒരിക്കലും താല്‍പര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭോജ്പുരി, ഹിന്ദി ചലച്ചിത്രരംഗത്ത് സജീവമായ രവി കിഷന്‍ 1992ല്‍ ‘പിതാംഭര്‍’ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടക്കം കുറിക്കുന്നത് കുറിക്കുന്നത്. നിരവധി തമിഴ്, തെലുഗ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തേരെ നാം, കീമത്ത്, തനു വെഡ്സ് മനു, ലക്ക്, ബുള്ളറ്റ് രാജ തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 2019 ല്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ രവി കിഷന്‍ ലോക്സഭയിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News