കാറ്റ് 2024; ആന്‍സര്‍ കീ ഇന്ന് പുറത്ത് വിടും, ഡൗണ്‍ലോഡ് ചെയ്യാം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് കല്‍ക്കട്ട(ഐഐഎം കല്‍ക്കട്ട) കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് ( CAT 2024) ആന്‍സര്‍ കീ ഇന്ന് റിലീസ് ചെയ്യും. പോസ്റ്റ് ഗ്രാഡ്യുവേറ്റ് മാനേജ്‌മെന്റ് പ്രോഗാമില്‍ പ്രവേശനം നേടാന്‍ പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ റെസ്‌പോണ്‍സ് ഷീറ്റും ആന്‍സര്‍ ഷീറ്റിനൊപ്പം ഡൗണ്‍ലോഡ് ചെയ്യാം. ഔദ്യോഗിക വെബ്‌സൈറ്റായ iimcat.ac.inയില്‍ നിന്നും ഇത് ലഭിക്കും.

ALSO READ: തലസ്ഥാനം ശ്വാസംമുട്ടി തളരുമ്പോള്‍ സൗത്ത് ദില്ലിയിലെ ഈ വീട്ടില്‍ ശുദ്ധവായു മാത്രം! കാരണം മനസ് കുളിര്‍പ്പിക്കും

നവംബര്‍ 24ന് നടന്ന പരീക്ഷയില്‍ ഏകദേശം 3.29 ലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് പങ്കെടുത്തതെന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. മൂന്ന് ഷിഫ്റ്റുകളായിട്ടായിരുന്നു പരീക്ഷ നടത്തിയത്. ആദ്യത്തേത്ത് രാവിലെ 8.30മുതല്‍ 10.30വരെ നടന്നു. തുടര്‍ന്ന് രണ്ടാമത്തേത്ത് ഉച്ചയ്ക്ക് 12.30 മുതല്‍ 2.30വരെ നടന്നപ്പോള്‍ മൂന്നാമത്തേത് വൈകിട്ട് 4.30മുതല്‍ 6.30വരെയും നടന്നു. ഈ വര്‍ഷം ചോദ്യങ്ങളുടെ എണ്ണം 66ല്‍ നിന്നും 68ആക്കിയിരുന്നു. അതേസമയം വെര്‍ബല്‍ എബിളിറ്റി ആന്‍ഡ് റീഡിംഗ് കോമ്പ്രിഹെന്‍ഷന്‍ സെക്ഷനില്‍ ചോദ്യങ്ങള്‍ ഉണ്ടായിരുന്നതുമില്ല.

ALSO READ: മണിപ്പൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു; നിരോധനാജ്ഞ തുടരും

യുസര്‍ ഐഡിയും പാസ് വേര്‍ഡും ഉപയോഗിച്ച് എല്ലാ ഷിഫ്റ്റിലെയും ആന്‍സര്‍ കീകള്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ നിന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഇതിലൂടെ സ്‌കോറും ശതമാനവും മനസിലാക്കാം.

എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം:

വെബ്‌സൈറ്റിലെത്തുക

കാറ്റ് ആന്‍സര്‍ ഷീറ്റ് 2024 ലിങ്കില്‍ കയറുക

ലോഗിന്‍ പേജിലെത്തുക

വിവരങ്ങള്‍ ടൈപ്പ് ചെയ്ത് നല്‍കുക

ആന്‍സര്‍ ഷീറ്റ് സ്‌ക്രീന്‍ കാണാം

ഡൗണ്‍ലോഡ് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News