CAT 2024 രജിസ്ട്രേഷൻ തീയതി നീട്ടി; പരീക്ഷ നവംബര്‍ 24 ന്

CAT 2024

CAT 2024 രജിസ്ട്രേഷന്റെ തീയതി നീട്ടി. പരീക്ഷക്ക് സെപ്റ്റംബര്‍ 20 വരെ അപേക്ഷ നൽകാം. ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായി താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

Also Read; ‘ഇന്നും ഞാന്‍ ആ നടനില്‍ നിന്നും പഠിക്കുന്നുണ്ട്, ഇതുവരെ എനിക്ക് അയാളെ മുഴുവനായി മനസിലാക്കാന്‍ പറ്റിയിട്ടില്ല, ആര്‍ക്കും അതിന് സാധിക്കില്ല’: ജഗദീഷ്

എസ്‌സി, എസ്ടി, വികലാംഗര്‍ എന്നിവര്‍ക്ക് 1250 രൂപയാണ് അപേക്ഷ ഫീസ്. ബാക്കി വിഭാഗങ്ങളിലുള്ളവർക്ക് 2500 രൂപ അപേക്ഷ ഫീസായി നൽകണം. ഓൺലൈനായാണ് ഫീസ് അടക്കേണ്ടത്.

അംഗീകൃത സര്‍വകലാശാലകളിൽ നിന്ന് 50 ശതമാനം മാർക്കോ, തത്തുല്യ സിജിപിഎയോ (എസ്‌സി, എസ്ടി, വികലാംഗര്‍ എന്നിവര്‍ക്ക് 45 ശതമാനം മാര്‍ക്ക്) ആണ് പരീക്ഷക്ക് അപേക്ഷിക്കേണ്ട യോഗ്യത. അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷ നൽകാം.

Also Read; ഇന്ത്യയിലെ ഈ റെയില്‍വേ സ്റ്റേഷനില്‍ കയറാന്‍ പ്ലാറ്റ്ഫോം ടിക്കറ്റ് മാത്രം പോരാ, പാസ്‌പോര്‍ട്ട് തന്നെ വേണം; അമ്പരപ്പിക്കുന്ന കാര്യം ഇങ്ങനെ

നവംബർ 5 -നാണ് അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിക്കുക. പരീക്ഷ നവംബര്‍ 24 ന്. വിശദവിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റിൽ; https://iimcat.ac.in

News Summary; CAT 2024 Registration Date Extended

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here