ആറാം നിലയിൽ നിന്ന് കാറിന്റെ മുകളിലേക്ക് വീണ് പൂച്ച; കൈ ഒടിഞ്ഞ് ആശുപത്രിയില്‍

ആറാം നിലയിൽ നിന്ന് കാറിന്റെ മുകളിലേക്ക് വീണ പൂച്ചക്ക് അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ ചില്ലു തകർന്നെങ്കിലും തന്റെ വളർത്തുപൂച്ച രക്ഷപ്പെട്ടുവെന്ന് ഉടമയായ അപിവാത് ടോയൊതക പറഞ്ഞു. കാറിന്റെയും പൂച്ചയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് ഉടമ ഈ പൂച്ചക്കഥ പുറംലോകത്തെ അറിയിച്ചത്.

8.5 കിലോഗ്രാം ഭാരമുള്ള ഷിഫു എന്ന പൂച്ചയുടെ ഉടമ ഒരു സ്ത്രീയാണ്. ബാൽക്കണിയിലൂടെ നടക്കുകയായിരുന്ന ഷിഫു കാൽ വഴുതി താഴെ പാർക്ക് ചെയ്തിരുന്ന കാറിനു മുകളിലേക്ക് വീഴുകയായിരുന്നു.

ഉടൻ തന്നെ ഷിഫുവിനെ ആശുപത്രിയിലെത്തിച്ചു. കൈകൾക്ക് ചെറിയൊരു ഒടിവും മൂക്കിന് ചെറിയ വീക്കവുമുണ്ടെന്നതല്ലാതെ ഷിഫുവിന് മറ്റ് കുഴപ്പങ്ങളൊന്നുമില്ല. ഇത് അപ്രതീക്ഷിതമായി നടന്ന സംഭവമാണ്, അതിനാൽ തന്നെ തനിക്ക് ദേഷ്യമൊന്നും ഇല്ലായെന്നും ഉടമ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News