വിവാഹ വേദിയിലേക്ക് കാറോടിച്ച് മോതിരവുമായി എത്തുന്ന പൂച്ചക്കുട്ടി; അമ്പരപ്പിക്കും ഈ വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് വിവാഹ വേദിയില്‍ സിനിമ സ്‌റ്റൈലില്‍ എത്തുന്ന ഒരു പൂച്ചയുടെ ദൃശ്യങ്ങളാണ്. ടോയി കാറില്‍ ആള്‍കൂട്ടത്തിന് നടുവിലേക്ക് കാറോടിച്ച് വിവാഹ മോതിരവുമായി എത്തുന്ന പൂച്ചക്കുട്ടിയെ അമ്പരപ്പോടെയാണ് സോഷ്യല്‍മീഡിയ നോക്കിക്കാണുന്നത്.

ഡോ. ആല്‍ഫിന്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ കൗതുക കാഴ്ച ഒരു കോടിയിലധികം ആളുകളാണ് ഇതിനോടകം കണ്ടത്. ആറ് ലക്ഷത്തിലധികം ആളുകള്‍ വീഡിയോയ്ക്ക് ലൈക്കടിച്ചിട്ടുണ്ട്.

‘ഞാന്‍ വരുന്നത് കണ്ട് എല്ലാവരും ചിരിച്ചു, ഞാന്‍ നന്നായി ചെയ്തു, എക്കാലത്തേയും മികച്ച റിങ് ബിയര്‍’ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News