CAT റിസള്‍ട്ട് വന്നു; 14 പേര്‍ക്ക് ഫുള്‍ മാര്‍ക്ക്, ഫലം അറിയാം ഇങ്ങനെ

iim-calcutta-cat-result-2024

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM) കല്‍ക്കട്ട CAT 2024 ഫലം പ്രഖ്യാപിച്ചു. കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് ഹാജരായ ഉദ്യോഗാര്‍ഥികള്‍ക്ക് http://iimcat.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ഫലം പരിശോധിക്കാം. 13 ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടെ 14 പേര്‍ 100 ശതമാനം മാർക്ക് സ്വന്തമാക്കി.

CAT 2024-ന്റെ അന്തിമ ഉത്തരസൂചിക ഡിസംബര്‍ 17-ന് പുറത്തിറക്കിയിരുന്നു. അത് കാന്‍ഡിഡേറ്റ് ലോഗിന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. നവംബര്‍ 24-ന് രാജ്യത്തെ 170 നഗരങ്ങളിലായി 389 ടെസ്റ്റ് സെന്ററുകളിലാണ് പരീക്ഷ നടത്തിയത്. പരീക്ഷയ്ക്ക് 120 മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരുന്നു. ഓരോ വിഭാഗത്തിനും 40 മിനിറ്റ് അനുവദിച്ചു. മൂന്ന് സെഷനുകളിലായാണ് പരീക്ഷ നടന്നത്.

Read Also: കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാഫലം ചരിത്രനേട്ടം; കെ റീപിന്റെ വിജയം: മന്ത്രി ഡോ. ബിന്ദു

ഫലം ഇങ്ങനെ അറിയാം

  • http://iimcat.ac.in എന്ന ഔദ്യോഗിക IIM CAT വെബ്സൈറ്റിലേക്ക് പോകുക.
  • ഹോംപേജിലെ IIM CAT റിസള്‍ട്ട് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  • തുറക്കുന്ന പുതിയ പേജില്‍ നിങ്ങളുടെ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ നല്‍കുക.
  • ഫലം കാണുന്നതിന് വിശദാംശങ്ങള്‍ സമര്‍പ്പിക്കുക.
  • ഫലം പരിശോധിച്ച് അത് ഡൗണ്‍ലോഡ് ചെയ്യുക.
  • റഫറന്‍സിനായി പ്രിന്റൗട്ട് സൂക്ഷിക്കുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here