മന്ത്രിമാര്‍ക്ക് ഭക്ഷണപാനീയമെത്തിക്കാന്‍ പ്രതിവര്‍ഷം കോടികള്‍; മഹാരാഷ്ട്രയിലെ കണക്കുകള്‍ പുറത്ത്

മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെയും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവരുടെ വസതികളിലേക്ക് ഭക്ഷണപാനീയമെത്തിക്കാന്‍ കോടികള്‍ ചിലവാക്കിയതിന്റെ കണക്കുകള്‍ പുറത്ത്. കച്ചോരി, സാബുദാന വട, ദാഹി വട, വിവിധ തരം പാനീയങ്ങള്‍, മസാല ദോശ, ചിക്കന്‍ സാന്‍ഡ്വിച്ചുകള്‍, താലി, ചിക്കന്‍, മട്ടണ്‍ ബിരിയാ, ബുഫെ എന്നിവയാണ് പ്രധാന വിഭവങ്ങള്‍.

ALSO READ:  സഭാ തർക്കത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്നതതിൽ സർക്കാരിൽ പ്രതീക്ഷ ഉണ്ട്; യാക്കോബായ സഭ

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വര്‍ഷയിലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വസതിയായ സാഗറിലും ഭക്ഷണപാനീയമെത്തിക്കാന്‍ പ്രതിവര്‍ഷം 5 കോടി രൂപ ചെലവില്‍ കേറ്ററര്‍മാരെ നിയോഗിച്ചിരുന്നു ഇതിന് പിന്നാലെ മറ്റൊരു ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ വസതിയിലേക്കും 1.5 കോടി രൂപക്ക് കേറ്റര്‍മാരെ നിയമിച്ചിരിക്കുകയാണ്.

ALSO READ: മഥുര ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന് ഹര്‍ജി; ഇത്തരം ഹര്‍ജിയുമായി വരരുതെന്ന് സുപ്രീം കോടതിയുടെ  താക്കീത്

ഫഡ്നാവിസിന്റെ വസതിയില്‍ 1.5 കോടിയും ഷിന്‍ഡെയുടെ വീട്ടില്‍ 3.5 കോടിയുമാണ് പ്രതിവര്‍ഷം കാറ്ററിംഗ് ചെലവ്. ഛത്രധാരി കാറ്റേഴ്‌സിനെയാണ് 1.5 കോടിക്ക് അജിത് പവാറിന്റെ വസതിയില്‍ നിയമിച്ചത്. മൂന്നു മന്ത്രിമാരുടെയും കാറ്ററിങ് തുകമാത്രം പ്രതിവര്‍ഷം ആറരക്കോടിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here