അഭിനയിച്ച സിനിമകൾക്ക് പണം കിട്ടിയില്ല, വെള്ളം കിട്ടാതെയുള്ള മരണം; പ്രശസ്ത നടൻ ബോബി കൊട്ടാരക്കരയെ കുറിച്ച് വെളിപ്പെടുത്തലുകളുമായി കുടുംബം

പ്രശസ്ത നടൻ ബോബി കൊട്ടാരക്കരയെ കുറിച്ച് വെളിപ്പെടുത്തലുകളുമായി സഹോദരങ്ങൾ രംഗത്ത്. അഭിനയിച്ച പല സിനിമകൾക്കും താരത്തിന് പ്രതിഫലം പോലും ലഭിച്ചിട്ടില്ലെന്നും, വെള്ളം പോലും കിട്ടാതെയായിരുന്നു താരത്തിന്റെ മരണമെന്നുമാണ് സഹോദരങ്ങൾ വ്യകതമാക്കിയത്. പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.

സഹോദരങ്ങളുടെ വെളിപ്പെടുത്തൽ

ALSO READ: ഇൻസ്റ്റഗ്രാം തുറക്കാൻ പേടിയാണ്, ആ ചിത്രങ്ങൾ എന്നെ ബാധിക്കുന്നു, മിഠായി പൊതിയുന്നത് പോലെ കുഞ്ഞുങ്ങളെ….;ഷെയ്ൻ നിഗം പറയുന്നു

ചിത്രം സിനിമയില്‍ മണിയന്‍പിള്ള രാജു ചെയ്ത കഥാപാത്രം ബോബിയ്ക്ക് പറഞ്ഞിരുന്നതാണ്. എന്നാല്‍ അത് നഷ്ടപ്പെടുകയായിരുന്നു. അതിനെ പറ്റി വീട്ടില്‍ നിന്നും ഫോണിലൂടെ സുഹൃത്തിനോട് സംസാരിച്ചത് വളരെ വികാരപരമായിട്ടാണ്. ആ വേഷം പോയതില്‍ പുള്ളിയ്ക്ക് വിഷമം ഉണ്ടായിരുന്നു. പിന്നീട് ‘ചിത്രം’ സിനിമയില്‍ തന്നെ ഒരു കല്യാണ ബ്രോക്കറുടെ ചെറിയൊരു വേഷം കൊടുത്തു. അതിനകത്ത് ഒക്കെ ഒത്തിരി പേര്‍ കളിച്ചത് കൊണ്ടാണ് ആ വേഷം നഷ്ടപ്പെട്ടത്.

തന്റെ വേദനകളും വിഷമങ്ങളുമൊക്കെ അദ്ദേഹം വീട്ടില്‍ ആരോടും പറയില്ലായിരുന്നു. എല്ലാ ടെന്‍ഷനും അദ്ദേഹം തലയില്‍ ചുമന്ന് നടക്കും. അഭിനയിച്ച സിനിമകൡ പലതിനും പൈസ പോലും കിട്ടിയിരുന്നില്ല. ആദ്യം ചെറിയ തുക മാത്രം കൊടുക്കും.പിന്നെ കൊടുക്കുന്ന ചെക്ക് ബൗണ്‍സായി പോകും. അങ്ങനെ ഒത്തിരി പൈസ കിട്ടാനുണ്ട്. പക്ഷേ പുള്ളി അത് തിരിച്ച് ചോദിക്കില്ല. കാരണം പൈസ ചോദിച്ചാല്‍ പിന്നെ വേഷം കിട്ടിയില്ലെങ്കിലോ എന്ന പേടിയായിരുന്നു. അത്രത്തോളം ശുദ്ധനായിരുന്നു ബോബി.

ALSO READ: ഉജ്ജ്വല ബാല്യം പുരസ്‌കാരം പ്രഖ്യാപിച്ച് മന്ത്രി വീണാ ജോര്‍ജ്

ആരെയും വെറുപ്പിക്കാത്ത വ്യക്തിത്വമായിരുന്നു ബോബി കൊട്ടാരക്കരയുടേത്. എനിക്ക് ഇയാള്‍ പൈസ തരാനുണ്ടെന്ന് പറഞ്ഞ് ആരുടെയും അടുത്തേക്ക് പോവില്ലായിരുന്നു. പൈസ കിട്ടിയില്ലെങ്കിലും അഭിനയിക്കും. അതുപോലെ എനിക്ക് ഈ കഥാപാത്രം വേണമെന്നൊന്നും അങ്ങോട്ട് ചോദിക്കാറില്ല. ഇങ്ങോട്ട് കിട്ടുന്നതൊക്കെ പോയി നന്നായി അഭിനയിക്കുകയാണ് ചെയ്യാറുണ്ടായിരുന്നത്.

ബോബിയുടെ മരണം വളരെ ദാരുണമായിരുന്നുവെന്നാണ് സഹോദരങ്ങള്‍ പറയുന്നത്. ശ്വാസകോശം ചുരുങ്ങി പോവുകയായിരുന്നു. അദ്ദേഹത്തിന് ഒരു തുള്ളി വെള്ളം പോലും കിട്ടാതെയാണ് മരിക്കുന്നത്. ഇത്രയൊക്കെ സിനിമകള്‍ ചെയ്തിട്ടും ശ്വാസംമുട്ടി വല്ലാത്തൊരു മരണമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അനാസ്ഥ വന്നത് കൊണ്ട് ഉണ്ടായ മരണമാണെന്നാണ് പറഞ്ഞിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News