സ്നേഹവും സമാധാനാവും നിലനിന്നിരുന്ന മണിപ്പൂരിലെ സംഘര്‍ഷം ആശങ്കാജനകം: കാത്തൊലിക്ക് ബിഷപ്‌സ് കോണ്‍ഫെറന്‍സ് ഓഫ് ഇന്ത്യ

സന്തോഷവും സമാധാനവും നിലനിന്നിരുന്ന മണിപ്പുരില്‍ അരങ്ങേറുന്ന  സംഘര്‍ഷങ്ങളില്‍ ആശങ്കയും  ഞെട്ടലും രേഖപ്പെടുത്തി കാത്തൊലിക്ക് ബിഷപ്‌സ് കോണ്‍ഫെറന്‍സ് ഓഫ് ഇന്ത്യ. മൂന്ന് ക്രസ്ത്യന്‍ ആരാധനാലയങ്ങളും കുറെ വീടുകളും തീവച്ച് നശിപ്പിക്കുകയും നിരവധി ആളുകള്‍ പലായനം ചെയ്യേണ്ടതായും വന്നിട്ടുണ്ടെന്നും സിബിസിഐ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ പറയുന്നു.

സംഘര്‍ഷത്തില്‍  മെയ്‌തേയ് വിഭാഗത്തില്‍പ്പെട്ട പ്രതിഷേധക്കാര്‍ കുകികളുടെ യുദ്ധ സ്മാരകവും അഗ്നിക്കിരയാക്കി. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ഈ അടുത്തിടെയുണ്ടായ ഉത്കണ്ഠകളും പൊലീസിന്റെ ഇടപെടലുകള്‍ വൈകിയതുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നും സിബിസിഐ പറയുന്നു.

സൈന്യവും പൊലീസും സംഘര്‍ഷം നിയന്ത്രണ വിധേയമാക്കിയെങ്കിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍  സംഘര്‍ഷ മേഖലകളിലുള്ള ആളുകളെ ഒഴിപ്പിക്കാന്‍ ഹെല്‍പ്പ് ലൈനുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News