അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ

ദില്ലി മദ്യനയ കേസില്‍ സുപ്രീംകോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ. തിഹാര്‍ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ALSO READ: കുറഞ്ഞ ചെലവില്‍ ഇവി കാറുകള്‍ സ്വന്തമാക്കണോ? വായിക്കാം…

കെജ് രിവാളിനെ സിബിഐ നാളെ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കസ്റ്റഡി അപേക്ഷയും സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിക്കാനാവില്ലെന്ന് ദില്ലി ഹൈകോടതി വ്യക്തമാക്കിയിരുന്നു.

ALSO READ: രാമക്ഷേത്രത്തിലെ ചോര്‍ച്ച; ഉത്തരവാദിത്വം ഏറ്റെടുത്ത് മോദി മാപ്പ് പറയണം: സുബ്രഹ്മണ്യന്‍ സ്വാമി

വിചാരണക്കോടതി അനുവദിച്ച ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. തുടര്‍ന്ന് കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News