നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേസിലെ പ്രധാനിയെ സിബിഐ അറസ്റ്റ് ചെയ്തു

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിലെ പ്രധാനിയെ സിബിഐ അറസ്റ്റ് ചെയ്തു. ചോദ്യപേപ്പർ ചോർച്ചയിലെ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന അമൻ സിങ്ങിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.ജാർഖണ്ഡിലെ ധൻബാദിൽനിന്നാണ് അറസ്റ്റ്.കേസിൽ സിബിഐ അറസ്റ്റ് ചെയ്യുന്ന ഏഴാമത്തെയാളാണ്.

ALSO READ: വർഷങ്ങളായി വെള്ളക്കെട്ട്; പൊട്ടച്ചാൽ തോട് പ്രളയ നിവാരണ പദ്ധതിക്ക് അംഗീകാരം

നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടുകള്‍ പുറത്തുവന്നതിന് പിന്നാലെ എൻടിഎ ഡയറക്ടറർ ജനറല്‍ സുബോധ് കുമാറിനെ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ സുതാര്യത ഉറപ്പാക്കാന്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരീക്ഷാ നടത്തിപ്പിന് പൊതു ജനങ്ങളുടെ അഭിപ്രായം കെ രാധാകൃഷ്ണന്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 7 വരെ ഗുണഭോക്താക്കള്‍ക്ക് innovateindia.mygov.in/examination-reforms-nta/. എന്ന വെബ്‌സൈറ്റിലൂടെയാണ് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ആശയങ്ങളും അറിയിക്കാവുന്നത്.

also read: ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി സ്പർജൻ കുമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News