നെറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; ഒരാളെ കസ്റ്റഡിയിലെടുത്ത് സിബിഐ, പിടികൂടിയത് യുപിയിൽ നിന്ന്

നെറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ ഒരാളെ സിബിഐ കസ്റ്റഡിയിലെടുത്തു. യുപിയിലെ കുഷിനഗറില്‍ നിന്നാണ് നിഖില്‍ എന്നയാളെ സിബിഐ പിടികൂടിയത്. ദില്ലിയിൽ നിന്നുള്ള സിബിഐ സംഘമാണ് കുഷിനഗറിലെത്തി ഇയാളെ പിടികൂടിയത്. രാജസ്ഥാനിലെ കോട്ടയില്‍‍ പരീക്ഷാ തയാറെടുപ്പ് നടത്തുകയായിരുന്നു നിഖിലെന്നാണ് വിവരം. സംഭവത്തിൽ കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു.

Also Read; ‘വീട്ടിൽ വന്നാൽ താറാവ് കറി വെച്ച് തരാം’, ഷൂട്ടിംഗ് കഴിഞ്ഞു പോകുന്ന ലാലേട്ടനോട് അമ്മച്ചി, ചേർത്ത് പിടിച്ച് താരം: വീഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

സുതാര്യവും സുഗമവുമായ പരീക്ഷാ നടത്തിപ്പിന് ഉന്നതതല സമിതി രൂപീകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷാ നടത്തിപ്പില്‍ പരിഷ്കരണം സംബന്ധിച്ച ശുപാർശകൾ കമ്മിറ്റി നല്‍കും. ദേശീയ പരീക്ഷ ഏജൻസിയുടെ സുതാര്യത ഉറപ്പാക്കുവാനാണ് സമിതി. മുൻ ഐഎസ്ആർഒ ചെയർമാൻ കെ രാധാകൃഷ്ണനാണ് സമിതിയുടെ അധ്യക്ഷൻ.

Also Read; ‘മധ്യപ്രദേശില്‍ യുവതിക്ക് നടുറോട്ടില്‍ ക്രൂരമര്‍ദനം’, നോക്കുകുത്തികളായി ദൃശ്യങ്ങള്‍ പകര്‍ത്തി ജനക്കൂട്ടം; ഇതായിരിക്കും ഗ്യാരന്റിയെന്ന് വിമർശനം: വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News