കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയുടെ മാനസികനില സംബന്ധിച്ച് സി.ബി.ഐ. ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്. സഞ്ജയ് റോയ് മാനസികവൈകൃതം ബാധിച്ചയാളാണെന്നും, മൃഗതുല്യമായ സ്വഭാവമാണ് ഇയാൾക്കുള്ളതെന്നും സി.ബി.ഐ. അന്വേഷണോദ്യോഗസ്ഥൻ വെളിപ്പെടുത്തി. പ്രതിയായ സഞ്ജയ് റോയ് യുടെ മാനസികാവസ്ഥാ പഠനത്തിൽ നിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമായതെന്നും അദ്ദേഹം പ്രതികരിച്ചു.
ALSO READ: സർവീസ് ലിഫ്റ്റ് പൊട്ടിവീണ് ഹൈപ്പർ മാർക്കറ്റ് തൊഴിലാളി മരിച്ചു
കൂടാതെ സംഭവിച്ച കാര്യങ്ങൾ അന്വേഷണഉദ്യോഗസ്ഥരോട് വിവരിക്കുന്നതിൽ പ്രതിക്ക് യാതൊരു പതർച്ചയും ഉണ്ടായില്ലെന്നും, സഞ്ജയ് റോയ് യാതൊരു സഹതാപവും ഇല്ലാത്ത ഒരു മനുഷ്യനാണ് എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹി സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ ഡോക്ടർമാരെ ഉദ്ധരിച്ചാണ് സി.ബി.ഐ. ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. അതേസമയം സഞ്ജയ് റോയ് യെ കൂടാതെ മറ്റു പ്രതികൾകൂടി ഉൾപ്പെട്ട കൂട്ടബലാത്സംഗമാണോ നടന്നതെന്ന ചോദ്യത്തോട് പ്രതികരിക്കാൻ സി.ബി.ഐ. ഉദ്യോഗസ്ഥൻ തയ്യാറായില്ല. സഞ്ജയ് റോയിക്ക് നുണപരിശോധന നടത്താൻ കൊൽക്കത്തയിലെ പ്രത്യേകകോടതി വെള്ളിയാഴ്ച അനുമതി നൽകിയതായി അധികൃതർ അറിയിച്ചു.
നേരത്തെ പൊലീസിന്റെ ചോദ്യംചെയ്യലില്‍ കുറ്റസമ്മതം നടത്തിയപ്പോൾ, താന്‍ ചെയ്ത കുറ്റകൃത്യത്തില്‍ ഇയാള്‍ യാതൊരു പശ്ചാത്താപവും പ്രകടിപ്പിച്ചിട്ടില്ലായിരുന്നു. മാത്രമല്ല യാതൊരു കൂസലുമില്ലാതെയായിരുന്നു പ്രതി പൊലീസിന് മറുപടി നല്‍കിയത്. ‘വേണെങ്കില്‍ തന്നെ തൂക്കിക്കൊന്നോളൂ’ എന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞത്. രതിവൈകൃതങ്ങളോട് ആസക്തിയുള്ള പ്രതിയുടെ മൊബൈൽ ഫോണിൽ നിറയെ നീലച്ചിത്രങ്ങളുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
ALSO READ: യു പിയിൽ മുസ്ലിം സൊമാറ്റോ ജീവനക്കാരന് നേരെ ആക്രമണം; നാല് പേര്‍ക്കെതിരെ കേസ്
ഇക്കഴിഞ്ഞ ഓഗസ്റ്റ് 9 വെള്ളിയാഴ്ച പുലര്‍ച്ചെ ആയിരുന്നു കൊൽക്കത്ത ആർ.ജി. കാർ മെഡിക്കൽ കോളജിലെ നെഞ്ചുരോഗ വിഭാഗത്തിലെ സെമിനാര്‍ ഹാളിൽ ചോരയില്‍കുളിച്ച നിലയില്‍ 31-കാരിയായ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ശരീരമാസകലം മുറിവേറ്റ നിലയിൽ കണ്ടെത്തിയ ഡോക്ടര്‍, ക്രൂരമായ ബലാത്സംഗത്തിനിരയായെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ ബ്ലൂടൂത്ത് ഹെഡ്സെറ്റും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുമാണ് പ്രതി സഞ്ജയ് റോയ് യെ കണ്ടെത്താന്‍ അന്വേഷണസംഘത്തെ സഹായിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here