ഐഎസ്‌ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം ; ക്രൂരമർദനമേറ്റ നമ്പി നാരായണൻ മൃതപ്രായനായി എന്നതടക്കം മൊഴികള്‍

ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപ്പത്രം. കേസിന് പിന്നിൽ അന്നത്തെ സി ഐ ,എസ് വിജയനെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ. നമ്പി നാരായണനെ പ്രതിയാക്കിയത് ഗൂഢാലോചനയുടെ ഭാഗമാണ്. മറിയം റഷീദയോടുള്ള എസ് വിജയന്റെ വിരോധമാണ് കേസിലേക്ക് നയിച്ചതെന്നുമാണ് സിബിഐ കണ്ടെത്തൽ .

ALSO READ: ‘അനർഹമായി ആരും ഒന്നും നേടിയിട്ടില്ല’ ; ജാതി, സമുദായ പ്രാതിനിധ്യത്തെക്കുറിച്ചുള്ള രാധാകൃഷ്‌ണന്‍റെ മറുപടി ചൂണ്ടിക്കാട്ടി കെടി ജലീല്‍

അന്നത്തെ സിഐ ആയിരുന്ന എസ് വിജയനാണ് ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്നാണ് സിബിഐ കണ്ടെത്തൽ .ഹോട്ടൽ മുറിയിൽ വച്ച് മറിയം റഷീദയെ കടന്ന് പിടിച്ചതിലെ പ്രകോപനമാണ് കേസെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. തെളിവുകളൊന്നും ഇല്ലാതെയാണ് വഞ്ചിയൂർ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. മറിയം റഷീദയെ അന്യായ തടങ്കലിൽ വയ്ക്കുകയും ഐബി ടീമിനെ ചോദ്യം ചെയ്യാൻ അനുവദിക്കുകയും ചെയ്തു. മറിയം റഷീദയെ കസ്റ്റഡിയിൽ വച്ച് കുറ്റസമ്മതം നടത്താനായിരുന്നു പീഡിപ്പിച്ചു. നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് മുന്‍ ഡിജിപി സിബി മാത്യൂസ് അറസ്റ്റ് ചെയ്തത്. ആർ രാജീവ് ആർ ബി ശ്രീകുമാർ എന്നിവരാണ് ഏഴുമണിക്ക് നമ്പി നാരായണനെ പ്രതിയാക്കിയതിന് പിന്നിലെന്നും കുറ്റപത്രത്തിൽ പറയുന്നു. ക്രൂരമായ മർദ്ദനമാണ് നമ്പി നാരായണ കസ്റ്റഡിയിൽ ഏറ്റത്. മർദ്ദിച്ച മൃതപ്രായനാക്കി. ചാരവൃത്തി നടത്തിയെന്ന് എഴുതി ചേർത്ത കേസിൽ ഒരു തെളിവുമില്ല. ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. സിബിഐ കണ്ടെത്തലിൽ നമ്പി നാരായണൻ തൃപ്തി അറിയിച്ചു .

മുൻ എസ്പി എസ് വിജയൻ, മുൻ ഡിജിപി സിബി മാത്യൂസ്, മുൻ സിഐ കെകെ ജോഷ്വാ എന്നിവരെക്കൂടാതെ മുൻ ഡിജിപി ആർ ബി ശ്രീകുമാർ, , മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് ഗൂഡാലോചന കേസിലെ പ്രതികൾ.

ALSO READ: വാഹനപ്രേമികളേ, ഇതാ നിങ്ങള്‍ക്കൊരു സ്വപ്നം; മഹീന്ദ്രയുടെ ഈ ഫാമിലി എസ്‌യുവി ഇനി നിരത്തുകള്‍ ഭരിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News