എൻഡിഎയിൽ ചേർന്നതിന് പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതി കേസ് അവസാനിപ്പിച്ച് സിബിഐ. എയർ ഇന്ത്യയ്ക്ക് വിമാനങ്ങൾ പാട്ടത്തിനെടുത്തെന്നതായിരുന്നു പ്രഫുൽ പട്ടേലിനെതിരെ ഉണ്ടായിരുന്ന കേസ്. ഇതാണ് ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിബിഐ അവസാനിപ്പിച്ചിരിക്കുന്നത്.
2017 ലാണ് സുപ്രീംകോടതി എയർ ഇന്ത്യയ്ക്ക് വിമാനങ്ങൾ പാട്ടത്തിനെടുത്തതിൽ അഴിമതി കണ്ടെത്തുന്നത്. വ്യോമയാന വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം അന്നത്തെ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുൽ പട്ടേലും കേസിൽ പ്രതി ചേർക്കപ്പെട്ടു. കഴിഞ്ഞ 7 വർഷത്തോളമായി കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണ്. എൻസിപി നേതാക്കളായ പ്രഫുൽ പട്ടേലും അജിത് പവാറും കഴിഞ്ഞ വർഷം എൻഡിഎയ്ക്കൊപ്പം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് അഴിമതി കേസ് സിബിഐ അവസാനിപ്പിച്ചത്. സുപ്രീംകോടതി നിർദ്ദേശത്തെത്തുടർന്ന് ആരംഭിച്ച അന്വേഷണം മതിയാക്കി സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി.
ALSO READ: ചാറ്റ്ജിപിടിയോട് ഏറ്റുമുട്ടാൻ ചാറ്റ്ബോട്ടുമായി വാട്സ്ആപ്പ്; എഐ ഫീച്ചറുകൾ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here