കേന്ദ്ര സർക്കാർ പദ്ധതിയിൽ അഴിമതി; മേഘ എഞ്ചിനീയറിങിനെതിരെ കേസെടുത്ത് സി ബി ഐ

കേന്ദ്ര സർക്കാർ പദ്ധതിയിൽ അഴിമതി നടത്തിയതിൽ പ്രമുഖ വ്യവസായ സ്ഥാപനമായ മേഘ എഞ്ചിനീയറിങിനെതിരെ കേസെടുത്ത് സി ബി ഐ. ഛത്തീസ്‌ഗഡിലെ ജഗത്പൂരിൽ 315 കോടി രൂപയുടെ സ്റ്റീൽ പ്ലാന്റ് നിർമാണ പദ്ധതിയിലാണ് അഴിമതി. ബിജെപിക്ക് ഇലക്ടരൽ ബോണ്ട്‌ വഴി 586 കോടി രൂപ സംഭാവന നൽകിയ കമ്പനിയാണ് മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്.

Also Read: അത്യപൂർവ ഭക്തജനത്തിരക്കുമായി ഗുരുവായൂർ വിഷുക്കണി

തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ബി ജെപ്പിക്ക് ഇലക്ടരൽ ബോണ്ട്‌ വഴി 586കോടി രൂപ സംഭാവന നൽകിയ കമ്പനിയായ മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെതിരെയാണ് സി ബി ഐ കേസ് എടുത്തയത്‌. കേന്ദ്ര സർക്കാർ പദ്ധതിയിൽ അഴിമതി നടത്തിയെന്നാണ് സി ബി ഐയുടെ വിശദീകരണം.

ഛത്തീസ്‌ഗഡിലെ ജഗത്പൂരിൽ 315 കോടി രൂപയുടെ സ്റ്റീൽ പ്ലാന്റ് നിർമാണ പദ്ധതിയിലാണ് അഴിമതി..174 കോടിയുടെ ബിൽ പാസാക്കിയെടുക്കാൻ കമ്പനി കൈക്കൂലി വാങ്ങിയെന്നാണ് സിബിഐയുടെ വെളിപ്പെടുത്തൽ..78 ലക്ഷം രൂപയോളം രൂപയാണ് സ്റ്റീൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയത്.

Also Read: പട്ടാമ്പിയില്‍ റോഡില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

2023 ഓഗസ്റ്റ് പത്തിനെടുത്ത കേസിന്റെ വിശദസങ്ങൾ ഇന്നലെ പുറത്ത് വന്നതോടെയാണ് മേഘ എഞ്ചിനീയറിംഗ് നടത്തിയ അഴിമതിയുടെ വിവരങ്ങൾ ലഭിച്ചത്. ഇലക്ടരൽ ബോണ്ട്‌ അഴിമതിയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ വിവിധ പാർട്ടികൾക്ക് 966 കൊടിയോളം രൂപ മേഘ എഞ്ചിനീയറിങ്ങിനു നൽകിയിട്ടുണ്ട്. 586 കോടി കോടി രൂപ ബിജെപി ക്ക് നൽകിയതിന് പിന്നാലെ രാജ്യത്തെ സുപ്രധാന പദ്ധതികളുടെ കരാർ മേഘക്കു കേന്ദ്ര സർക്കാർ നൽകുകയായിരുന്നു. 2019 നും 23നും ഇടയിൽ അഞ്ച് പ്രധാന പദ്ധതികളാണ് കമ്പനി നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News