ദില്ലി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിനും മറ്റുള്ളവർക്കുമെതിരെ സിബിഐ കുറ്റപത്രം

Delhi Liquor Policy Case

ദില്ലി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മറ്റുള്ളവർക്കുമെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ദില്ലി റോസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സി ബി ഐ രജിസ്റ്റർ ചെയ്ത കേസിലോ മറ്റ് സംസ്ഥാനങ്ങളിൽ അദ്ദേഹത്തിനെതിരെ നിലനിൽക്കുന്ന കേസുകളിലോ അപേക്ഷ സമർപ്പിക്കുന്നതിൽ നിന്നും അദ്ദേഹത്തെ തടഞ്ഞിട്ടില്ലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ പരാതികളിൽ പല സംസ്ഥാനങ്ങളിലായി കെജ്രിവാളിന്റെ പേരിൽ മുപ്പതോ നാൽപ്പതോ കേസുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാണിക്കുന്നു.

Also Read; ‘നെവിന്റെ വേര്‍പാട് അപ്രതീക്ഷിതവും വേദനാജനകവും, കുടുംബത്തിന് എല്ലാ പിന്തുണയും ഉണ്ടാകും’ : മന്ത്രി വി ശിവന്‍കുട്ടി

മാർച്ച് 21നാണ് മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. തുടർന്ന് വിചാരണ കോടതി ജൂൺ 20ന് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, വിചാരണ കോടതി നൽകിയ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

Aravind Kejriwal, Delhi High court, CBI, Delhi Chief Minister, Enforcement Directorate, National News, AAP

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News