പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണം; സിബിഐ കുറ്റപത്രം സമർപ്പിച്ചു

പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് സിബിഐയുടെ അതിവേഗം നടപടി. ഈ മാസം ആറാം തീയതിയാണ് സിബിഐ കേസ് അന്വേഷണം ആരംഭിച്ചത്.

Also Read: ‘യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്‍റില്‍ എഫക്‌ടീവായി പ്രവര്‍ത്തിച്ചില്ല, ജോണ്‍ ബ്രിട്ടാസിന്‍റെ പ്രകടനം ന്യൂനപക്ഷങ്ങളെ സ്വാധീനിച്ചു’ ; മുസ്‌ലിം വോട്ടര്‍മാര്‍ മാറി ചിന്തിക്കുമെന്ന് അഷ്‌റഫ് കടയ്ക്കല്‍

എസ്പി സുന്ദർവേലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്. ഫെബ്രുവരി 18ന് ഉച്ചയോടെയാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്യാമ്പസിലെ ക്രൂര റാഗിങ്ങിനെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥ് മരണപ്പെട്ടതെന്നാണ് പരാതി. സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന്റെ ആവശ്യത്തിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുത്തത്. സിദ്ധാര്‍ത്ഥന്റെ മരണം അതീവ ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

Also Read: ‘പ്രസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് നിലപാട് നേരത്തേ അറിയിച്ചു’; അതിന് വിരുദ്ധമായി തന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന് എപി അബൂബക്കർ മുസ്‌ലിയാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News