ബാലസോര്‍ ട്രെയിന്‍ അപകടം; മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ബാലസോര്‍ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അരുണ്‍ കുമാര്‍ മഹാന്ത, സെക്ഷന്‍ എഞ്ചിനീയര്‍ മൊഹമ്മദ് ആമിര്‍ ഖാന്‍, ടെക്‌നീഷ്യന്‍ പപ്പു കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

also read- നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമം; പോലീസ് പിടികൂടി

സെക്ഷന്‍ 304, 201 സിആര്‍പിസി വകുപ്പുകള്‍ പ്രകാരമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത്. നരഹത്യ, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റം. സിഗ്നലിംഗില്‍ വന്ന പിഴവുകള്‍ കാരണമാണ് അപകടം നടന്നതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

also read- ഇന്‍ഡിഗോ വിമാനത്തിന്റെ ശുചിമുറിയില്‍ പുകവലിച്ചു; യാത്രക്കാരന്‍ അറസ്റ്റില്‍

ജൂണ്‍ രണ്ടിനായിരുന്നു ഒഡീഷയിലെ ബാലസോറില്‍ രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ഹൗറയില്‍ നിന്ന് ചെന്നൈയിലേക്ക് പോയ കോറമാണ്ഡല്‍ എക്സ്പ്രസ് നിര്‍ത്തിയിട്ട ചരക്കു ട്രെയിനിന്റെ പുറകില്‍ ഇടിച്ചത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ അടുത്ത ട്രാക്കിലൂടെ വന്ന യശ്വന്ത്പുര്‍ -ഹൗറ എക്സ്പ്രസും ഇതില്‍ ഇടിച്ച് പാളംതെറ്റി. അപകടത്തില്‍ 290ഓളം പേര്‍ മരിച്ചു. ആയിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സിഗ്നല്‍ വിഭാഗത്തിലെ ജീവനക്കാരുടെ പിഴവാണ് അപകടത്തിന് കാരണമെന്ന് റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ (സിആര്‍എസ്) വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News