സിദ്ധാർത്ഥിന്റെ മരണം; സിബിഐ ഫോറൻസിക് സംഘം കോളജിൽ എത്തി

പൂക്കോട്‌ വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട്‌ സി.ബി.ഐ. ഫോറൻസിക് സംഘം കോളജിൽ എത്തി. ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ള സംഘം, സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തിയ ആൺകുട്ടികളുടെ ഹോസ്റ്റലിൽ പരിശോധന നടത്തി. കേസ്‌ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും അടങ്ങുന്ന സംഘമാണ് രാവിലെ ഒൻപതരയോടു കൂടി ആൺകുട്ടികളുടെ ഹോസ്റ്റലിൽ എത്തിയത്.

Also Read: മലയാള സിനിമ പി വി ആർ ബഹിഷ്കരിച്ച സംഭവം; നഷ്ടം നികത്താതെ പി വി ആറിന് മലയാള സിനിമ നൽകില്ല: ബി ഉണ്ണികൃഷ്ണൻ

ഡി.ഐ.ജി. ലൗലി കട്ട്യാർ, അന്വേഷണ ചുമതലയുള്ള എസ്.പിമാരായ സുന്ദർവേൽ, എ.കെ.ഉപാധ്യായ എന്നിവരും സംഘത്തിനൊപ്പം ഉണ്ട്. സിദ്ധാർഥന്റെ മരണം കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണത്തിലാണ്‌ അന്വേഷണങ്ങൾ നടക്കുന്നത്‌. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ്‌ സി ബി ഐ ശ്രമം. ഇത് ഉൾപ്പെടെയുള്ള വിവരശേഘരണത്തിന്റെ ഭാഗമായാണ് പരിശോധന നടന്നത്‌.

Also Read: തൃശൂർ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിൽ കർശന നിർദേശങ്ങളുമായി ഹൈക്കോടതി

ഡമ്മി ഉപയോഗിച്ചുള്ള പരിശോധനയും സംഘം നടത്തുന്നുണ്ട്. സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർഥികളോട് കോളജിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. സസ്പെൻഷനിലുള്ള ഡീൻ, അസിസ്റ്റന്റ് ഹോസ്റ്റൽ വാർഡൻ എന്നിവരോടും ഹാജരാവാൻ സി ബി ഐ നിർദ്ദേശം നൽകിയിരുന്നു.ഇവരിൽ നിന്ന് കൂടുതൽ മൊഴികൾ രേഖപ്പെടുത്തുകയാണ്‌ ലക്ഷ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News