ആര്‍ജെഡി നേതാവും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിനെതിരെ സിബിഐ കുറ്റപത്രം. റെയിൽവേയിലെ ജോലിക്ക് പകരമായി ഉദ്യോഗാർത്ഥികളിൽ നിന്ന് ഭൂമി എഴുതി വാങ്ങിയെന്ന കേസിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
ബീഹാർ മുൻ മുഖ്യമന്ത്രി റാബ്രി ദേവിക്കും ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെയും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ദില്ലി റോസ് അവന്യു കോടതിയിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
2004 മുതൽ 2009 വരെ ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവെ മന്ത്രിയായിരുന്നപ്പോഴാണ് റെയിൽവെയിലെ ജോലിക്ക് പകരം ഭൂമി കൈക്കൂലിയായി വാങ്ങിയത്. കേസ് ഈ മാസം 12 ന് വീണ്ടും കോടതി പരിഗണിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here