സ്വര്‍ണക്കടത്ത് ഗൂഢാലോചന; പിടികിട്ടാപ്പുള്ളിയെ സൗദിയില്‍ നിന്നും ഇന്ത്യയിലെത്തിച്ച് സിബിഐ

സ്വര്‍ണക്കട്ടികള്‍ അനധികൃതമായി കടത്തുന്നതിന് ഗൂഢാലോചന നടത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയായ മൊഹബത്ത് അലിയെ സൗദിയില്‍ നിന്നും ഇന്ത്യയിലെത്തിച്ചതായി സിബിഐ. സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണക്കട്ടികള്‍ കടത്തുന്നതിന് ഗൂഢാലോചന നടത്തിയ കേസിലാണ് ഇയാളെ പിടിച്ചത്. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് മൊഹബത്ത് അലിയെ തിരിച്ചെത്തിച്ചത്. ഇയാള്‍ക്കെതിരേ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്‍ഐഎയുടെ അഭ്യര്‍ത്ഥന പ്രകാരം 2021 സെപ്റ്റംബര്‍ 13ന് ആണ് ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചത്.

also read :തിരുവല്ലയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരുക്ക്

എന്‍ഐഎയുമായി ഏകോപിപ്പിച്ച് നടത്തിയ ശ്രമത്തിലൂടെയാണ് പ്രതിയെ ഇന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. എന്‍ഐഎയും ഇന്റര്‍പോള്‍ റിയാദ് ഓഫിസും ചേര്‍ന്ന് പ്രതിയെ ഇന്ത്യയിലെത്തിക്കുന്നതിന് ഗ്ലോബല്‍ ഓപറേഷന്‍സ് സെന്റര്‍ വഴി സൗകര്യമൊരുക്കുകയായിരുന്നുവെന്ന് സിബിഐ പ്രസ്താവനയില്‍ പറഞ്ഞു.

also read :നൂറ് പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത; മന്ത്രി കെ എന്‍ ബാലഗോപാല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News