നീറ്റിൽ സിബിഐയുടെ ആദ്യ അറസ്റ്റ്; മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന രണ്ടുപേർ ബിഹാറിൽ പിടിയിൽ

നീറ്റ് പരീക്ഷ ക്രമക്കേടിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ. ചോദ്യപേപ്പർ ചോർച്ചയിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മനീഷ് പ്രകാശിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബീഹാറിലെ പാട്നയിൽ നിന്നാണ് മനീഷ് പ്രകാശിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം അശുതോഷ് കുമാർ എന്നയാളുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.

ALSO READ: ‘കാള പെറ്റെന്ന് കേട്ടാൽ കയർ എടുക്കുകയല്ല, പാത്രവും എടുത്ത് പാല് കറക്കാൻ പോകുന്ന ആളായി പ്രതിപക്ഷ നേതാവ് മാറി’: ആൻ്റണി രാജു

സി.ബി.ഐ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, മനീഷ് കുമാർ തൻ്റെ കാറിൽ വിദ്യാർത്ഥികളെ കൊണ്ടുപോകാൻ സൗകര്യമൊരുക്കി, കുറഞ്ഞത് രണ്ട് ഡസൻ വിദ്യാർത്ഥികൾക്ക് ചോർന്ന പേപ്പർ നൽകി, അത് മനഃപാഠമാക്കാനും മറ്റും ഒഴിഞ്ഞ സ്‌കൂൾ ഉപയോഗിക്കാൻ സഹായിച്ചു എന്നും വ്യക്തമാക്കുന്നു.

ALSO READ: ’13 വയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കി കൊലപ്പെടുത്തി’; ഉത്തരാഖണ്ഡിൽ ബിജെപി നേതാവ് അറസ്റ്റിൽ

അതേസമയം, സിബിഐ അറസ്റ്റിന് മുൻപ് ബിഹാർ, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലും ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് തനിക്കും മറ്റ് ചിലർക്കും ചോദ്യപേപ്പറിൻ്റെ പകർപ്പ് ലഭിച്ചതായി പറഞ്ഞ ഒരു ഉദ്യോഗാർത്ഥിയും ഇതിൽ ഉൾപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News