ഓക്സ്ഫാമിനെതിരെ സിബിഐ അന്വേഷണം

ഓക്സ്ഫാം ഇന്ത്യയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഓക്സ്ഫാമിന്റെ കീഴിലുള്ള എൻജിഒകളുടെ ആഗോള കൺസോർഷ്യത്തിന്റെ ഭാഗമായ ഓക്സ്ഫാം ഇന്ത്യ വിദേശ ഫണ്ടിംഗ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

വിദേശ സംഭാവന റെഗുലേഷൻ ഭേദഗതി നിയമം 2020 നിലവിൽ വന്നതിന് ശേഷവും ഓക്സ്ഫാം ഇന്ത്യ വിവിധ സ്ഥാപനങ്ങൾക്ക് വിദേശ സംഭാവനകൾ കൈമാറിയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണ്ടെത്തൽ. 2010-ലെ എഫ്സിആർഎയുടെ വ്യവസ്ഥകൾ ലംഘിച്ച് മറ്റ് എൻജിഒകൾക്ക് ഫണ്ട് കൈമാറിയെന്നാണ് ആരോപണം.

എഫ്സിആർഎ ലൈസൻസ് പുതുക്കാൻ 2021-ൽ ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചതോടെ ഓക്സ്ഫാമിന്റെ വിദേശ ധനസഹായം തടയുകയായിരുന്നു. വിദേശ ഫണ്ടിംഗ് മാനദണ്ഡങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി ലൈസൻസ് റദ്ദാക്കി. ഓക്സ്ഫാമിന് ലഭിച്ച ഫണ്ടിലെ എഫ്സിആർഎ ലംഘനം ആരോപിച്ച് കഴിഞ്ഞ 2022 സെപ്റ്റംബറിൽ ആദായനികുതി വകുപ്പ് ഓക്‌സ്ഫാമിന്റെ ദില്ലി ഓഫീസിൽ പരിശോധന നടത്തി. തുടർന്ന് എഫ്സിആർഎയുടെ വ്യവസ്ഥകൾ മറികടക്കാൻ ഓക്സ്ഫാം ഇന്ത്യ നീക്കങ്ങൾ നടത്തിയെന്ന് തെളിയിക്കുന്ന ഇമെയിലുകൾ കണ്ടെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News