ഒഡീഷ ട്രെയിന്‍ ദുരന്തം; സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു

ഒഡീഷ ട്രെയിന്‍ ദുരന്തം അട്ടിമറിയെന്ന സംശയം ശക്തമായതോടെ സിബിഐ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നാലെ ദുരന്തത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ഒഡീഷ സര്‍ക്കാരിന്റെ അനുമതിയോടെയും റെയില്‍വേ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരവുമാണ് സിബിഐയുടെ നടപടി.

278 മനുഷ്യരുടെ ജീവനെടുത്തത് അപകടമാണോ അട്ടിമറിയാണോ എന്ന സംശയം ശക്തമാവുകയാണ്. അട്ടിമറി എന്നതിനാണ് റെയില്‍വെ ഊന്നല്‍ നല്‍കുന്നത്. അന്വേഷണം ഏറ്റെടുത്ത സിബിഐ അപകടസ്ഥലം അടിമുടി പരിശോധിക്കുകയാണ്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

പിന്നാലെ ദുരന്തത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ഒഡീഷ സര്‍ക്കാരിന്റെ അനുമതിയോടെയും റെയില്‍വേ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരവുമാണ് സിബിഐയുടെ നടപടി. ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടാകാതെ മെയിന്‍ ലൈനില്‍ സജീവമാക്കിയ റൂട്ട് ലൂപ് ലൈനിലേക്ക് മാറ്റില്ലെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

സ്റ്റേഷന്‍ മാസ്റ്റര്‍ക്കും മെയിന്റനന്‍സ് വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും ഒന്നിച്ചു മാത്രമേ റിലേ റൂം തുറക്കാന്‍ അനുവാദമുള്ളു. അതിനാല്‍ സ്റ്റേഷനിലെ റിലേ റൂമില്‍ അട്ടിമറി നടന്നോ എന്നും സിബിഐ പരിശോധിക്കും. പരുക്കേറ്റ 200 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

അപകടത്തില്‍ ഇതുവരെ 180 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കാന്‍ ശീതീകരിച്ച കണ്ടെയ്‌നറുകള്‍ സജ്ജമാക്കും. രാജി ആവശ്യം ശക്തമാവുന്നതിനിടെ അപകടം നടന്ന് നാലാം ദിനം ബാലസോറില്‍ നിന്ന് അശ്വിനി വൈഷ്ണവ് ദില്ലിയില്‍ മടങ്ങിയെത്തി.

ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ലൂപ്പ് ട്രാക്കിലടക്കം ഇപ്പോഴും അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്. അതേസമയം അപകടത്തിന്റെ അന്വേഷണം സിബിഐഎ ഏല്‍പിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച മറയ്ക്കാനാണെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News