ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസ് അന്വേഷിച്ചിരുന്ന എൻസിബി മുംബൈ സോണൽ ചീഫ് സമീർ വാങ്ക്ഡെയ്ക്കെതിരെ കേസെടുത്ത് സിബിഐ. ആര്യനെ കേസിൽ നിന്ന് ഒഴിവാക്കാൻ 25 കോടി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് കേസ്. ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത ഐആർഎസ് ഉദ്യോഗസ്ഥനാണ് സമീർ വാങ്ക്ഡെ.
സമീർ വാങ്ക്ഡെയുടെ വീട്ടിലും ഓഫീസിലും സിബിഐ പരിശോധന നടത്തി. കേസന്വേഷിക്കവേ സമീർ വാങ്ക്ടെയെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. അതേസമയം വേണ്ടത്ര തെളിവ് കണ്ടെത്താനാകാഞ്ഞതിനാൽ ആര്യന്‍ ഖാനെ കഴിഞ്ഞ മെയിലാണ് കേസിൽ നിന്ന് ഒഴിവാക്കിയത്.
കേസിൽ നിന്ന് ഒഴിവാക്കാൻ എട്ട് കോടി രൂപ ആവശ്യപ്പെട്ടുവെന്ന ആരോപണം നിലനിൽക്കെയാണ് സമീർ വാങ്കഡെയെ അന്വേഷണത്തിൽ നിന്ന് നീക്കിയത്. എൻസിപി നേതാവ് നവാബ് മാലിക്കിന്റെ മരുമകൻ ഉൾപ്പെട്ട കേസ് അടക്കം സമീർ വാങ്കഡെ അന്വേഷിക്കുന്ന മറ്റ് ആറ് കേസുകളിൽ നിന്നും സമീറിനെ മാറ്റിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here