വനിതാ ഡോക്ടറുടെ കൊലപാതകം: കൊല്‍ക്കത്ത പൊലീസിനും ആശുപത്രി അധികൃതര്‍ക്കും വീ‍ഴ്ച സംഭവിച്ചുവെന്ന് സിബിഐ

RGKAR

കൊല്‍ക്കത്ത ആര്‍ജികര്‍ മെഡിക്കല്‍ കോളജില്‍ പിജി വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കൊല്‍ക്കത്ത പൊലീസിനും ആശുപത്രി അധികൃതര്‍ക്കും വീ‍ഴ്ച സംഭവിച്ചുവെന്ന് സി.ബി.ഐ. റിപ്പോര്‍ട്ട്. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാൻ വൈകി, വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന ബന്ധുക്കളുടെ ആവശ്യം അംഗീകരിച്ചില്ല, ആശുപത്രി അഡ്മിനും പ്രിൻസിപ്പല്‍ സന്ദീപ് ഘോഷും കേസ് അട്ടിമറിക്കാൻ പൊലീസുമായി ഒത്തുകളിച്ചു, പ്രതിയുടെ വസ്ത്രങ്ങള്‍ കണ്ടെത്താൻ വൈകി തുടങ്ങിയ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്.

ALSO READ; കെജ്രിവാൾ നാളെ രാജിവെക്കും

സി.ബി.ഐ റിപ്പോര്‍ട്ട് ഉടൻ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. ഓഗസ്റ്റ് ഒമ്പതിനാണ് ബംഗാള്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജില്‍ പി.ജി.വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News