കൊൽക്കത്ത സംഭവം; വനിതാ ഡോക്ടർ കൂട്ടബലാൽസംഗത്തിന് ഇരയായിട്ടില്ലെന്ന് സിബിഐ

കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം കൂടുതൽ ഊർജിതമാക്കി. വനിതാ ഡോക്ടർ കൂട്ടബലാൽസംഗത്തിന് ഇരയായിട്ടില്ലെന്നാണ് സിബിഐ യുടെ കണ്ടെത്തിയിരിക്കുന്നത്. ഇത് ഉറപ്പിക്കാവുന്ന തരത്തിൽ സി.സി.ടി.വി ദൃശ്യങ്ങളും, മറ്റ് ശാസ്ത്രീയ തെളിവുകളും സിബിഐ സംഘത്തിന് ലഭിച്ചു. ആഗസ്റ്റ് ഒമ്പതിന് പുലർച്ചെ പ്രതി സഞ്ജയ് റോയ് മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിലേക്ക് എത്തുന്നതും, കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിനു ശേഷം തിരികെ മടങ്ങുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. കൂടാതെ പ്രതി സഞ്ജയ് റോയിയും മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷും അടക്കം ഏഴോളം പേരുടെ നുണ പരിശോധനയും പൂർത്തിയായി.

ALSO READ : ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം; പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍

അതേസമയം സന്ദീപ് ഘോഷിനെതിരെ സാമ്പത്തിക തിരിമറി ആരോപണത്തിൽ സിബിഐ ക്രിമിനൽ കേസെടുത്തു. തുടർച്ചയായി 9 ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് സിബിഐ കേസെടുത്തത്. പ്രിൻസിപ്പൽ ആയി ജോലി ചെയ്തിരുന്ന കാലത്ത് ഇയാൾ മൃതദേഹം മറിച്ചു വിറ്റിട്ടുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു.

അതേസമയം മരണപ്പെട്ട ഡോക്ടർക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആർ.ജി കർ ആശുപത്രിയിൽ ഡോക്ടർമാരുടെ സമരം ഇപ്പോഴും തുടരുകയാണ്. വരും ദിവസങ്ങളിൽ ബഹുജന മാർച്ചിനും ഡോക്ടർമാർ ആഹ്വാനം ചെയ്തിട്ടുണ്ട്. സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ അടക്കം പ്രതിഷേധ മാർച്ചിൽ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News