ചോദ്യത്തിന് കോഴ ആരോപണത്തിൽ കൊൽക്കത്തയിൽ സിബിഐ പരിശോധന. മെഹുവാ മൊയ്‌ത്രയുടെ വസതിയിൽ ഉൾപ്പെടെ ആണ് സിബിഐ പരിശോധന നടത്തുന്നത്.കഴിഞ്ഞ ദിവസം ലോക്‌പാൽ ചോദ്യത്തിന് കോഴ ആരോപണത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കാൻ സിബിഐക്ക് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻ എംപി മെഹുവയുടെ വസതിയിലെ പരിശോധന.
ALSO READ:കുറയാനോ കുതിക്കാനോ ? ചെറിയ മാറ്റങ്ങളുമായി സ്വര്‍ണവില
6 മാസത്തിനകം റിപ്പോർട്ട് നൽണമെന്നാണ് ലോക്‌പാൽ സിബിഐക്ക് നിർദേശം നൽകിയിട്ടുള്ളത്.അദാനി ഗ്രൂപ്പിനെതിരെ വ്യവസായി ദർശൻ ഹിരാനന്ദാനിയുമായി ചേർന്ന് പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചെന്നും ചോദ്യങ്ങൾ ഉന്നയിക്കാൻ കോഴ വാങ്ങിയെന്നുമായിരുന്നു മെഹുവാ മൊയ്‌ത്രക്ക് എതിരായ പരാതി.തുടർന്ന് പാർലമെന്റ് എത്തിക്സ് കമ്മറ്റി മെഹുവയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയിരുന്നു.
ALSO READ:പഞ്ചാബിൽ വൻ വ്യാജമദ്യ ദുരന്തം; ഞെട്ടലോടെ സംഗ്രൂർ നിവാസികൾ, മരണം 20 കടന്നതായി റിപ്പോർട്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here