ന്യൂസ് ക്ലിക്കിനെതിരായ സിബിഐ എഫ്ഐആർ പുറത്ത് വന്നു. ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ പരാതിയിലാണ് ന്യൂസ് ക്ലിക്കിനെതിരെ സിബിഐ കേസെടുത്തത്. 2010 ലെ വിദേശ വിനിമയ ചട്ടം ലംഘിച്ചതായാണ് പരാതി. നാല് വിദേശ കമ്പനികളിൽ നിന്നായി ന്യൂസ് ക്ലിക്ക് 28.46 കോടി രൂപ സംഭാവന സ്വീകരിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു.
Also Read; ട്രെയിന് മുന്നിൽ ചാടി യുവാവിന്റെ ആത്മഹത്യ; തലയുമായി ട്രെയിൻ ഓടിയത് 18 കിലോമീറ്റർ
വേൾഡ് വൈഡ് മീഡിയ ഹോൾഡിംഗ് എൽഎൽസി, യുഎസ്എ ന്യൂസ് ക്ലിക്കിൽ 9.59 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തിയെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. വാർത്ത മാധ്യമം വിദേശ സംഭാവന സ്വീകരിക്കരുതെന്ന 2010 ലെ എഫ്‌സിആർഎ ചട്ടം
ലംഘിച്ചു എന്നും സിബിഐ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബിർ പുരകായസ്തയുടെ വാസതിയില്ടക്കം സിബിഐ പരിശോധനയും നടത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here