ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ചോദ്യം ചെയ്യാന്‍ സിബിഐ സംഘം വസതിയില്‍ എത്തി. കശ്മീര്‍ റിലയന്‍സ് ഇന്‍ഷുറന്‍സ് അഴിമതിയിലാണ് ചോദ്യം ചെയ്യല്‍. രണ്ട് ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് വസതിയില്‍ എത്തിയത്.
സോം വിഹാറിലെ സത്യപാല്‍ മലിക്കിന്റെ വസതിയിലാണ് രണ്ടംഗ സംഘമെത്തിയത്. കേസിലെ സാക്ഷിയെന്ന നിലക്കാണ് സി.ബി.ഐ മാലികില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീര്‍ ഗവര്‍ണറായിരിക്കെ 2018 ല്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഷ്വറന്‍സുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ സത്യപാല്‍ മാലിക്ക് റദ്ദാക്കിയിരുന്നു.
റിലയന്‍സ് ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് രാം മാധവ് 300 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്നായിരുന്നു സത്യപാല്‍ മാലികിന്റെ വെളിപെടുത്തല്‍. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി ബി ഐ നിര്‍ദേശിച്ചത്. ദില്ലിയിലെ ഓഫീസില്‍ എത്താനായിരുന്നു നിര്‍ദേശം. എന്നാല്‍ സത്യപാല്‍ മാലിക് അസ്വകര്യം പറഞ്ഞതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ വസതിയില്‍ എത്തിയത്. പുല്‍വാമ ഭീകരാക്രമണത്തില്‍ മോദി സര്‍ക്കാരിന്റെ വീഴ്ചകള്‍ സത്യപാല്‍ മാലിക്ക് ചൂണ്ടിക്കാട്ടിയിരുന്നു . വിഷയത്തില്‍ വലിയ വിവാദമുണ്ടയതിന് പിന്നാലെയാണ് സത്യപാല്‍മാലിക്കിനെതിരായ സിബിഐ നീക്കം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here