ഷാരൂഖ് ഖാനോട് 25 കോടി കൈക്കൂലി ആവശ്യപ്പെട്ടു; സമീർ വാങ്കഡേയ്ക്ക് സി ബി ഐ സമൻസ്

ബോളിവുഡ് സൂപ്പർ  താരം ഷാരൂഖ് ഖാനോട് എൻസിബി മുൻ സോണൽ ഡയറക്ടറായിരുന്ന സമീർ വാങ്കഡേ 25 കോടി കൈക്കൂലി ആവശ്യപ്പെട്ടതായി സി ബി ഐ കുറ്റപത്രം. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ കുടുക്കിയത് പണം തട്ടിയെടുക്കാനായിരുന്നുവെന്ന ഗുരുതരമായ ആരോപണമാണ്  സമീർ വാങ്കഡേ  നേരിടുന്നത്.

മെയ് 18 ന് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ ഏജൻസി വാംഖഡെയെ ദില്ലിയിലെ ആസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഗുരുതരമായ ആരോപണത്തെ തുടർന്ന് എൻസിബി മുൻ സോണൽ ഡയറക്ടറായിരുന്ന സമീർ വാങ്കഡേയുടെ മുംബൈയിലെ  വീടും ഓഫീസും സിബിഐ റെയ്ഡ് ചെയ്തു.

ആര്യൻ ഖാനെ കേസിൽ നിന്ന് ഒഴിവാക്കാൻ  സമീർ വാങ്കഡേ  ഷാരൂഖ് ഖാനിൽ നിന്നും  ആവശ്യപ്പെട്ടത്.  25 കോടിയാണെന്നാണ് ആരോപണം. പിന്നീട് ഡീൽ 18 കോടിക്ക്  ഉറപ്പിക്കുകയും  50 ലക്ഷം മുൻകൂറായി കൈപ്പറ്റിയെന്നുമാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്

ഈ കാലയളവിൽ നിരവധി വിദേശ യാത്രകൾ നടത്തിയ സമീർ വാങ്കഡേ സിബിഐക്ക് മുന്നിൽ കൃത്യമായ വിശദീകരണം നൽകാൻ കഴിയാതെ പോയതും കുരുക്ക് മുറുക്കി . വിലകൂടിയ ആഡംബര വാച്ചുകള്‍ വാങ്ങുന്നതിലും വില്‍ക്കുന്നതിലും വാങ്കഡേയ്ക്ക് പങ്കുണ്ടെന്നാണ് സിബിഐ ആരോപിക്കുന്നത്.

2021 ഒക്ടോബറിലായിരുന്നു  മുംബൈയിലെ ആഡംബര കപ്പലായ കോ‍ർഡേലിയ ക്രൂയിസിൽ സമീര്‍ വാങ്കഡേ നേതൃത്വം നല്‍കുന്ന സംഘം റെയ്‌ഡ്‌ നടത്തിയത്. തുടർന്ന് ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

മയക്കുമരുന്ന് കൈവശം വച്ചതും ഉപയോഗിച്ചതും കടത്തിയതും അടക്കമുള്ള ആരോപണങ്ങളായിരുന്നു ആര്യന്‍ ഖാനെതിരെ ചുമത്തിയത്. 22 ദിവസത്തെ ജയിൽ വാസത്തിന് ശേഷം  തെളിവുകളുടെ അഭാവത്തില്‍ ആര്യൻ ഖാന് ക്ലീന്‍ ചിറ്റ് നല്‍കി കോടതി വെറുതെ വിടുകയായിരുന്നു.

തുടർന്നാണ് പണം തട്ടിയെടുക്കാൻ സമീർ വാങ്കഡെ കെട്ടിച്ചമച്ച കേസാണെന്ന് ആരോപണമുയർന്നത്. സമീര്‍ വാങ്കഡേ അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സി ബി ഐ കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News