ഇന്ന് മുതൽ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ ആരംഭിക്കും. പരീക്ഷ തുടങ്ങുന്നത് രാവിലെ 10.30ന് ആയിരിക്കും. 10 മണിക്ക് ശേഷം പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികളെ ക്ലാസിൽ പ്രവേശിപ്പിക്കില്ല എന്ന് സിബിഎസ്ഇ അറിയിച്ചു. കർഷകസമരം നടക്കുന്ന സാഹചര്യത്തിൽ ദില്ലിയിൽ ഗതാഗതക്കുരുക്കിന് സാധ്യത ഏറെയാണ്. അതുകൊണ്ടു തന്നെ വിദ്യാർഥികൾ നേരത്തെ പരീക്ഷാകേന്ദ്രങ്ങളിൽ എത്തണം എന്നും നിർദേശമുണ്ട്.
ALSO READ: കേരള മോഡൽ ഐടിഐ ആരംഭിക്കുന്ന കാര്യം പരിഗണിക്കും: മന്ത്രി വി ശിവൻകുട്ടി
39 ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഇന്ത്യയുൾപ്പെടെ 27 രാജ്യങ്ങളിലായി പരീക്ഷ എഴുതുന്നത്. 10-ാം ക്ലാസ് പരീക്ഷ അവസാനിക്കുക മാർച്ച് 13നായിരിക്കും. ഏപ്രിൽ 2ന് 12-ാം ക്ലാസ് പരീക്ഷയും അവസാനിക്കും. രാവിലെ 10.30 മുതൽ 12.30 വരെയാണ് പ്രധാനമായും പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ സിബിഎസ്ഇ ബോർഡ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നു എന്ന വാർത്ത പ്രചരിച്ചിരുന്നു. ഈ വാർത്ത അടിസ്ഥാനരഹിതമാണെന്നും സിബിഎസ്‌ഇ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here